തൃക്കരിപ്പൂര്‍ തങ്കയം മുക്കില്‍ നിര്‍മ്മിച്ച കുടുംബശ്രി വിപണന കേന്ദ്രം ഉദ്‌ഘാടനം ചെയ്തു; വനിതാ ഘടക പദ്ധതിയില്‍ 4.54 ലക്ഷം രൂപ ചെലവഴിച്ചാണ് വിപണന കേന്ദ്രം നിര്‍മ്മിച്ചത്; കൂടുതൽ അറിയാം..

  • Post category:Kerala / local news
  • Reading time:1 min read
You are currently viewing തൃക്കരിപ്പൂര്‍ തങ്കയം മുക്കില്‍ നിര്‍മ്മിച്ച കുടുംബശ്രി വിപണന കേന്ദ്രം ഉദ്‌ഘാടനം ചെയ്തു; വനിതാ ഘടക പദ്ധതിയില്‍ 4.54 ലക്ഷം രൂപ ചെലവഴിച്ചാണ് വിപണന കേന്ദ്രം നിര്‍മ്മിച്ചത്; കൂടുതൽ അറിയാം..

കാസറഗോഡ്: തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തങ്കയം മുക്കില്‍ നിര്‍മ്മിച്ച വിപണന കേന്ദ്രത്തിന്‍റെ ഉദ്‌ഘാടനം നടന്നു. സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ എം മാലതിക്ക് താക്കോല്‍ദാനം നല്കിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ ഉദ്ഘടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എം സൌദ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം രജീഷ്ബാബു സ്വാഗതം പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് ഉല്‍പ്പാദന വിപണന ശൃംഖല വിപുലപ്പെടുത്തുന്നതിന് വനിതാ ഘടക പദ്ധതിയില്‍ 4.54 ലക്ഷം രൂപ ചെലവഴിച്ചാണ് വിപണന കേന്ദ്രം നിര്‍മ്മിച്ചത്. യോഗത്തില്‍ വൈസ് പ്രസിഡണ്ട് ഇ.എം ആനന്ദവല്ലി, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഹാഷിം കാരോളം, മെമ്പര്‍മാരായ ഫായിസ് ബീരിച്ചേരി, കെ.വി കാര്‍ത്ത്യായനി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രമീള ബോബി, എല്‍.എസ്.ജി.ഡി. അസി.എഞ്ചിനീയര്‍ അനുസൂര്യ, അസി.സെക്രട്ടറി സിബി ജോര്‍ജ്ജ് സി.എ, സി.ഡി.എസ്, എ.ഡി. എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares