Categories
local news

കെ.എസ്.ഇ.എസ്.ടി.എ ജില്ലാ സമ്മേളനവും ജനറൽ ബോഡിയും

കണ്ണൂർ പ്രസിഡ് ഭാഗീ ലാൽ , റീജിയണൽ സെക്രട്ടറി രാമകൃഷ്ണൻ കണ്ണൂർ , ജീവൻ കുന്നുംകൈ, പ്രസാദ് കാഞ്ഞങ്ങാട് എന്നിവർ ആശംസ അർപ്പിച്ചു

കാസർകോട്: കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക്ക് സർവീസ് ടെക്ക്നിഷ്യൻസ് അസോസിയേഷൻ (കെ.എസ്.ഇ.എസ്.ടി.എ) 21 മത് ജില്ലാ സമ്മേളനവും ജനറൽ ബോഡിയും ശനിയാഴ്ച പടന്നക്കാട് കാർഷിക കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു . സംഘടനാ സംസ്ഥാന പ്രസിഡണ്ട്. സുന്ദരൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജില്ലാ പ്രസിഡൻറ് ഹർഷാദ് അധ്യക്ഷത വഹിച്ചു.

കാസർകോട് ഡി.വൈ. എസ്. പി വിജിലൻസ് ഡപ്യൂട്ടി പോലീസ് സുപ്രൻ്റ് വേണുഗോപാൽ കെ. വി മുഖ്യ അതിഥി ആയിരുന്നു. ഉദ്ഘാടന ചടങ്ങിന് ശേഷം സംഘടനാ വിശദീകരണം സതീഷ് കുമ്പള നൽകി. കണ്ണൂർ പ്രസിഡ് ഭാഗീ ലാൽ , റീജിയണൽ സെക്രട്ടറി രാമകൃഷ്ണൻ കണ്ണൂർ , ജീവൻ കുന്നുംകൈ, പ്രസാദ് കാഞ്ഞങ്ങാട് എന്നിവർ ആശംസ അർപ്പിച്ചു. സെക്രട്ടറി സേതുമാധവൻ റിപ്പോർട്ട് വിതരണവും ട്രഷറർ സുകേഷ് വരവ് ചിലവ് കണക്ക് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് മുതിർന്ന മെമ്പർമാരെ ആദരിക്കുകയും ഉന്നത വിജയം നേടിയ മെമ്പർമാരുടെ മക്കൾക്കുള്ള സ്നേഹോപഹാരം നൽകലും നടന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *