
കാസറഗോഡ്: കാസർകോട് നിയോജക മണ്ഡലത്തിലെ 3 സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് 8 കോടി 63 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കാസറഗോഡ് എം.എൽ.എ അറിയിച്ചു. ഗവ. ഹയർ സെക്കന്ററി സ്കൂൾ ചെർക്കള (1 കോടി 88 ലക്ഷം), ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഫോർ ഗേൾസ് (4 കോടി 27 ലക്ഷം), ദീൻ ദയാൽ ബഡ്സ് സ്കൂൾ ഉളിയത്തടുക്ക (2കോടി 48 ലക്ഷം) എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കെട്ടിടം പണിയുന്നതിനാണ് കാസർകോട് വികസന പാക്കേജ് ജില്ലാതല സമിതി യോഗം ഭരണാനുമതി നൽകിയതെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു.
