കോവിഡ് 19 ലോക്ക് ഡൌണ്‍: ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ കിറ്റ് സര്‍ക്കാര്‍ സൗജന്യമായി നല്‍കും

  • Post category:news
  • Reading time:1 min read
You are currently viewing കോവിഡ് 19 ലോക്ക് ഡൌണ്‍: ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ കിറ്റ് സര്‍ക്കാര്‍ സൗജന്യമായി നല്‍കും

കോവിഡ് 19 ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് അരി തുടങ്ങിയ അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ കിറ്റ് സര്‍ക്കാര്‍ സൗജന്യമായി നല്‍കും. മുന്‍ഗണന ലിസ്റ്റിലുള്ളവര്‍ക്ക് 15 കിലോ അരി നല്‍കും. ആവശ്യമെങ്കില്‍ മറ്റുള്ളവര്‍ക്കും നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സൗജന്യമായി നൽകുന്ന റേഷന് പുറമെയാണിത്. ഒറ്റയ്ക്ക് താമസിക്കുന്നവര്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കും സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതാണ്.

ഇതിനോടൊപ്പം തന്നെ, മുന്‍ഗണനാ ലിസ്റ്റില്‍പ്പെടാത്ത തൊഴില്‍ നഷ്ടപ്പെട്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് 15 കിലോ അരിയെങ്കിലും നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

0Shares