Categories
കോട്ടപ്പുറം ബോട്ട് ടെര്‍മിനല്‍; അവശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് എം.എൽ.എയും കളക്ടറും
ബോട്ട് ടെര്‍മിനലിലേക്കുള്ള റോഡിൻ്റെ നിര്‍മ്മാണം വേഗത്തിലാക്കി അടിയന്തിരമായി പൂര്‍ത്തീകരിക്കാനും നിര്‍ദ്ദേശിച്ചു.
Trending News





കാസർകോട്: നീലേശ്വരം കോട്ടപ്പുറം ബോട്ട് ടെര്‍മിനലിൻ്റെ നിര്‍മ്മാണ പ്രവൃത്തികള്‍ എം.രാജഗോപാലന്‍ എം.എല്‍.എയും, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദും വിലയിരുത്തി. അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുന്ന പ്രവൃത്തിയില്‍ അവശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ഇരുവരും നിര്‍ദ്ദേശിച്ചു.
Also Read
പ്രവൃത്തിപൂര്‍ത്തീകരണത്തിന് തടസ്സമാകുന്ന വിഷയങ്ങളെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്തു. ബോട്ട് ടെര്‍മിനലിലേക്കുള്ള റോഡിൻ്റെ നിര്‍മ്മാണം വേഗത്തിലാക്കി അടിയന്തിരമായി പൂര്‍ത്തീകരിക്കാനും നിര്‍ദ്ദേശിച്ചു.

ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഹുസൈന്‍, ബി.ആര്‍.ഡി.സി എം.ഡി ഷിജിന്‍ പറമ്പത്ത്, ഹൊസ്ദുര്‍ഗ് താഹസില്‍ദാര്‍ എന്‍.മണിരാജ്, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, ബി.ആര്‍.ഡി.സി ടെക്‌നിക്കല്‍ മാനേജര്‍ കെ.എം.രവീന്ദ്രന്‍, ബി.ആര്‍.ഡി.സി മാനേജര്‍ യു.എസ്.പ്രസാദ്, നിര്‍മ്മിതി കേന്ദ്രം പ്രതിനിധി പി.ആര്‍.സുന്ദരേശന്‍, ഇന്‍ലാന്റ് നാവിഗേഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അനൂപ്, ടൂറിസം പ്രൊജക്ട് എഞ്ചിനീയര്‍ ഷംന, അസിസ്റ്റന്റ് ടൂര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ബാബു മഹേന്ദ്രന്‍, കോണ്‍ട്രാക്ടര്‍ എം.എസ്.അബ്ദുള്‍ ഹക്കീം, ആര്‍ക്കിടെക്ട് മധുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Sorry, there was a YouTube error.