നെല്ലിക്കുന്ന് ബങ്കരക്കുന്ന് കൂദുർറോഡ് തകർന്നു; പ്രദേശവാസികൾ ദുരിതത്തിൽ

  • Post category:local news / news
  • Reading time:1 min read
You are currently viewing നെല്ലിക്കുന്ന് ബങ്കരക്കുന്ന് കൂദുർറോഡ് തകർന്നു; പ്രദേശവാസികൾ ദുരിതത്തിൽ

കാസറഗോഡ്: നെല്ലിക്കുന്ന് ബങ്കരക്കുന്ന് കുദൂർ റോഡ് തകർന്നു പ്രദേശവാസികൾ ദുരിതത്തിലായി. നഗരസഭ 34-ാം വാർഡിൽ പെടുന്ന പ്രദേശത്ത് 75ലധികം വീടുകൾ സ്ഥിതി ചെയ്യുന്നു നിരവധി കുടുംബംഗങ്ങളാണ് താമസിക്കുന്നത് ഏകദേശം 100 മീറ്ററിലകം നീളമുള്ള റോഡ് 2000 ൽ അന്നത്തെ വാർഡ് അംഗം കൊപ്പൽ അബ്ദുല്ലയുടെ ശ്രമഫലമായി കോൺക്രീറ്റ് ചെയ്തതായിരുന്നു. 25 ഓളം വർഷമായി റോഡ് കോൺക്രീറ്റ് ചെയ്ത് അഞ്ച് വർഷമായി റോഡ് തകരാൻ തുടങ്ങിയിട്ട്. മഴക്കാലമായാൽ മഴ വെള്ളം ഒലിച്ച് പോകാൻ വഴിയില്ലാത്തനിനാൽ റോഡ് തകരാൻ തുടങ്ങുകയായിരുന്നുവെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. മഴ വെള്ളം ഒലിച്ച് പോകാൻ പ്രദേശത്തെ സ്വകാര്യ വ്യക്തികൾ പണം ചെലവഴിച്ച് കഴിഞ ഏതാനും മാസം മുമ്പ് മഴവെള്ളം ഒലിച്ച് പോകാൻ പൈപ്പുകൾ സ്ഥാപിക്കുകയായിരുന്നു. മഴക്കാലമായിൽ പ്രദേശത്തുള്ള കിണറുകളിൽ ഉപ്പുവെള്ളം കയറുന്നതിനാൽ കുടിവെള്ളം ഉപയോഗിക്കാനാവുന്നില്ല. കുടിവെള്ളത്തിന് ആശ്രയിക്കുന്നത് വാട്ടർ അതോറിറ്റിയേയാണ്. പക്ഷേ ഇത് കൃത്യമായ രീതിയിലും ലഭിക്കുന്നില്ല. ഇത് കുടാതെ ഈ പ്രദേശത്ത് കൂടി കടന്നുപോകുന്ന ഓവുചാൽ കാസർകോട് നഗരത്തിലെ ആശുപത്രികളിലേയും മറ്റ് സ്ഥാപനങ്ങളിലേയും ലോഡ്ജുകളിലേയും കക്കൂസ് ടാങ്കിലേയും മറ്റ് മാലിന്യ ജലമാണ് ഒഴുകുന്നത്. വേനൽക്കാലത്ത് മലിനജലം ഭൂമിയിലേക്ക് പതിച്ച് കിണർ വെള്ളത്തിൽ കലർന്ന് മാറാരോഗങ്ങൾക്ക് കാരണമാവുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു. മഴവെള്ളം ഒലിച്ച് പോകാനും റോഡ് തകരാതിരിക്കാനും നിലവിലെ റോഡ് ചെറുതായി ഉയർത്തി തകർന്ന റോഡ് നന്നാക്കണമെന്നും ആവശ്യപ്പെട്ടു ഇത് സംബന്ധിച്ച് പ്രദേശ വാസികളുടെ നിവേദനം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, ജില്ലാ കലക്ടർ, വാട്ടർ അതോറിറ്റി എക്ലിക്യൂട്ടീവ് തുടങ്ങിയവർക്ക് നൽകിയിട്ടുണ്ട്.

0Shares