
കാസർകോട്: ജില്ലയിലെ ചെങ്കൽ ക്വറി ഉടമകൾ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കുകയാണ്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇതിന് മുന്നോടിയായി കളക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഉദ്യോഗസ്ഥരുടെ അമിതമായ ഇടപെടൽ അവസാനിപ്പിക്കുക. പിടിച്ചെടുക്കുന്ന വാഹനങ്ങൾ പിഴ ചുമത്തി ഉടൻ വിട്ടയക്കുക. നിലവിൽ ചുമത്തിയ ഭീമമായ തുക ന്യായമായ രീതിയിൽ അദാലത്ത് നടത്തി പരിഹരിക്കുക. പട്ടയ ഭൂമിക്ക് പെർമിറ്റ് അനുവദിക്കുക. തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

നിലവിൽ ചെങ്കൽ ക്വറി ഉടമകൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഉദ്യോഗസ്ഥരുടെ അമിതമായ ഇടപെടൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നു. കൂടാതെ പിടിച്ചെടുത്ത വാഹനം വിട്ടുനൽകാതെ മാസങ്ങളോളം കസ്റ്റഡിയിൽ വെക്കുന്നു. ഇതുമൂലം വാഹനത്തിന് വലിയ കേടുപാടികൾ സംഭവിക്കുന്നു. വീടും ഓഫീസും അടക്കമുള്ള കെട്ടിടങ്ങൾ നിർമ്മിക്കാൻ ചെങ്കല്ല് അത്യാവശ്യമാണ്. സർക്കാർ ഓഫീസുകളും നിർമ്മിക്കുന്നത് ചെങ്കല്ല് കൊണ്ടാണെന്നത് ഉദ്യോഗസ്ഥർ മറക്കരുതെന്നും സംഘടന ആവശ്യപ്പെട്ടു.
