Categories
കെ.എം.സി.സി ക്കാരുണ്യ പ്രവർത്തനങ്ങൾ മനുഷ്യത്വത്തെ തൊട്ടുണർത്തുന്നു; എ.അബ്ദുൾ റഹിമാൻ
Trending News


ബോവിക്കാനം(കാസർഗോഡ്): കെ.എം.സി.സി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രതീക്ഷയറ്റ പതിനായിരങ്ങൾക്ക് ആശ്വാസം പകരുന്നുണ്ടെന്ന് എ അബ്ദുൾ റഹിമാൻ പറഞ്ഞു. പ്രവാസ ലോകത്ത് സ്വയം നേരിടുന്ന പ്രയാസങ്ങൾ മറന്ന് വേദന പേറുന്നവരെ ചേർത്തു നിർത്താനുള്ള ഹൃദയ വിശാലത മനുഷ്യത്വത്തെ തൊട്ടുണർത്തുന്ന നന്മയാണെന്നും മുസ്ലിം ലീഗ് കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൾ റഹിമാൻ പറഞ്ഞു. ദുബൈ കെ.എം.സി.സി.മുളിയാർ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മുഖേന നിർദ്ധന കുടുംബങ്ങൾക്ക് നൽകിയ പെരുന്നാൾ കിറ്റ് വിതരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read
യൂത്ത് ലീഗ് പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. ജുനൈദ് സ്വാഗതം പറഞ്ഞു. എ.ബി.ശാഫി, കെ.ബി മുഹമ്മദ് കുഞ്ഞി, ബിഎം അബൂബക്കർ, എം.കെ അബ്ദുൾ റഹിമാൻ ഹാജി, മൻസൂർ മല്ലത്ത്, ഖാലിദ് ബെള്ളിപ്പാടി, ഷെരീഫ് കൊടവഞ്ചി, ഹനീഫ കട്ടക്കാൽ, മാർക്ക് മുഹമ്മദ്, ബഷീർ പള്ളങ്കോട്, ഹനീഫ പൈക്ക, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, ബി.കെ ഹംസ, അബ്ദുല്ല ഡെൽമ, ഖാദർ ആലൂർ, എ.പി.ഹസൈനാർ, ബി.എം.ശംസീർ, എ.ബി.കലാം, റഫീഖ് ബെള്ളിപ്പാടി, എം.എസ് ഷുക്കൂർ, എസ്.എം. മുഹമ്മദ് കുഞ്ഞി, അബ്ബാസ് കൊളച്ചപ്പ്, അനീസ മല്ലത്ത്, കെ.മുഹമ്മദ് കുഞ്ഞി, ഹംസ പന്നടുക്കം, എ.കെ.ഫൈസൽ, മനാഫ് ഇടനീർ, ഷെരീഫ് മല്ലത്ത്, നിസാർ ബസ് സ്റ്റാന്റ്, കുഞ്ഞി മല്ലം, ഖാദർ വാഫി, ചെമ്മു കലാം, മുഹമ്മദ് പാറ, കബീർ ബാവിക്കര, ഉമ്മർ ബെള്ളിപ്പാടി, അബ്ദുൾ റഹിമാൻ മുണ്ടക്കൈ സമീർ അല്ലാമ, റംഷീദ് ബാലനടുക്കം പ്രസംഗിച്ചു.

Sorry, there was a YouTube error.