Trending News





ദമാം: കാസർകോട് സി.എച്ച് സെൻറർ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപകമാക്കുന്നതിനും ഊർജിതമാക്കുത്തതിൻ്റെയും ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ ചാപ്റ്റർ കമ്മിറ്റികൾ രൂപീകരിക്കുന്നതിന് തുടക്കമായി. സൗദി കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദമാം റോസ് ഗാർഡൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചേർന്ന രൂപീകരണ യോഗം കെ.എം.സി.സി കിഴക്കൻ പ്രവിശ്യാ പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് അറഫാത്ത് ഷംനാട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബഷീർ ഉപ്പള സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഫൈസി ഖിറാഅത്ത് നടത്തി. സി.എച്ച് സെൻറർ ഗൾഫ് കോഡിനേറ്റർ ഖാദർ ചെങ്കള ആമുഖ പ്രസംഗം നടത്തി. കാസർകോട് സി.എച്ച് സെൻറർ ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പളഗേറ്റ് മുഖ്യപ്രഭാഷണം നടത്തി. വർക്കിംഗ് ചെയർമാൻ അബ്ദുൽ കരീം സിറ്റിഗോൾഡ്, ജനറൽ കൺവീനർ മാഹിൻ കേളോട്ട്, കോ ഓഡിനേറ്റർ അഷ്റഫ് എടനീർ, മാനേജിംഗ് കമ്മിറ്റി അംഗം അൻവർ ചേരങ്കൈ , ജലീൽ കോയ, സൈനുദ്ധീൻ കുമളി, ആലിക്കുട്ടി ഒലവട്ടൂർ, സിദ്ധീഖ് പാണ്ടികശാല, അമീർ കൊയിലാണ്ടി, ഖാദർ അണങ്കൂർ, നവാസ് അണങ്കൂർ, മുജീബ് കൊളത്തൂർ, ഇഖ്ബാൽ ആനമങ്ങാട്, റഹ്മാൻ കാര്യാട്, നജ്മുദ്ധീൻ, ഹനീഫ കാഞ്ഞങ്ങാട്, ജുനൈദ് കോവാർ, റസാഖ് തൃക്കരിപ്പൂർ, ജമാൽ ആലമ്പാടി, ഹബീബ് മൊഗ്രാൽ, ഖാദർ അഡൂർ, ഹനീഫ് ഉദുമ,തസ്ലീം,അലി ബന്തിയോട്
തുടങ്ങിയർ പ്രസംഗിച്ചു
Also Read
സൗദി കിഴക്കൻ പ്രവിശ്യാ ചാപ്റ്റർ ഭാരവാഹികളായി നവാസ് അണങ്കൂർ (ചെയർമാൻ),ഖാദർ അണങ്കൂർ (കൺവീനർ), ജമാൽ ആലമ്പാടി (ചീഫ് കോഡിനേറ്റർ), അറഫാത്ത് ഷംനാട്, ബഷീർ ഉപ്പള, ഖാളി മുഹമ്മദ്, പി.ബി സലാം, ആബിദ് തങ്ങൾ, ബാവ ഉദ്യാവർ (അഡ്വസൈറി ബോർഡ് അംഗങ്ങൾ) ഏരിയ കോഡിനേറ്റർമാരായി ആമി വിദ്യാനഗർ (ദമാം), ഷെഫീഖ് പട്ട്ള (കോബർ) എന്നിവരെ തെരഞ്ഞെടുത്തു.


Sorry, there was a YouTube error.