Categories
സംസ്ഥാനത്ത് പുതിയ പോലീസ് മേധാവി ചുമതല ഏറ്റടുത്തു; മയക്കുമരുന്ന് അടക്കമുള്ള ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റവാഡ ചന്ദ്രശേഖർ; ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരിൽ
Trending News





തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. ഇന്ന് പുലർച്ചെയാണ് അദ്ദേഹം ദില്ലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്ന അദ്ദേഹം കേന്ദ്ര സർവീസിൽ നിന്ന് വിടുതൽ ലഭിച്ചയുടൻ കേരളത്തിലേക്ക് പുറപ്പെടുകയായിരുന്നു. ഭാര്യക്കൊപ്പമാണ് അദ്ദേഹം ചുമതലയേൽക്കാനെത്തിയത്. പോലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന എ.ഡി.ജി.പി എച്ച്.വെങ്കിടേഷ് പുതിയ പോലീസ് മേധാവിക്ക് ബാറ്റണ്‍ കൈമാറി. പോലീസ് ആസ്ഥാനത്ത് ധീരസ്മൃതി ഭൂമിയിൽ പുഷ്പചക്രം അർപ്പിച്ചു. ചുമതല ഏറ്റടുത്ത ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം മയക്കുമരുന്ന് അടക്കമുള്ള ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഡി.ജി.പിയുടെ ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരിലാണ് നടക്കുക. മുഖ്യമന്ത്രിയുടെ കണ്ണൂർ മേഖല അവലോകന യോഗത്തിൽ പങ്കെടുക്കും.

Sorry, there was a YouTube error.