കര്‍ഷക ബില്‍: പ്രതിഷേധം കേന്ദ്രസര്‍ക്കാര്‍ കണ്ടില്ല എന്ന് നടിക്കരുത്, എം.പിമാരെ സസ്‌പെന്റ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ജോസ് കെ. മാണി

  • Post category:news
  • Reading time:1 min read
You are currently viewing കര്‍ഷക ബില്‍: പ്രതിഷേധം കേന്ദ്രസര്‍ക്കാര്‍ കണ്ടില്ല എന്ന് നടിക്കരുത്, എം.പിമാരെ സസ്‌പെന്റ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ജോസ് കെ. മാണി

രാജ്യസഭയില്‍ പാസാക്കിയ കര്‍ഷക ബില്‍ കര്‍ഷകവിരുദ്ധമാണെന്ന് ആരോപിച്ച്‌ രാജ്യമാകെ പ്രതിഷേധം അലയടിക്കുകയാണ്.കാര്‍ഷിക പരിഷ്‌കരണ ബില്‍ രാജ്യസഭയില്‍ പാസാക്കുന്നതിനിടെ നടുത്തള്ളത്തിലിറങ്ങിയ എട്ട് പ്രതിപക്ഷ എം.പിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി.

വിയോജിപ്പിന്‍റെയും പ്രതിഷേധത്തിന്‍റെയും ശബ്ദങ്ങളെ സസ്‌പെന്‍ഷനിലൂടെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. പാര്‍ലമെന്റിലും പുറത്തും ബില്ലുകള്‍ക്കെതിരായി ഉയരുന്ന പ്രതിഷേധം കേന്ദ്രസര്‍ക്കാര്‍ കണ്ടില്ല എന്ന് നടിക്കരുത്. കര്‍ഷകവിരുദ്ധമായ ബില്ലുകളും, ജനാധിപത്യവിരുദ്ധമായ സസ്‌പെന്‍ഷന്‍ നടപടികളും പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും ജോസ് കെ.മാണി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മോദി സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ച
കെ.കെ. രാഗേഷ്, എളമരം കരീം (സി.പി.എം), ഡെറിക് ഒബ്രിയാന്‍, ദോല സെന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), രാജു സതവ്, റിപുന്‍ ബോറ, സഈദ് നാസിര്‍ ഹുസൈന്‍ (കോണ്‍ഗ്രസ്), സഞ്ജയ് സിങ് (എ.എ.പി) എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

https://www.facebook.com/josek.mani/posts/1816485408491602
0Shares