കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് എടനീർ ഡിവിഷനിൽ മത്സരം കൂടുതൽ ചൂടുപിടിക്കുന്നു; യു.ഡി.എഫ് സ്ഥാനാർഥി സി.വി ജെയിംസിനെ നേരിടാൻ ഇടത് മുന്നണി ഇറക്കിയത് സി.കെ ലത്തീഫിനെ; ഏവരും ഉറ്റു നോക്കുന്ന മത്സരം; കൂടുതൽ അറിയാം..

You are currently viewing കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് എടനീർ ഡിവിഷനിൽ മത്സരം കൂടുതൽ ചൂടുപിടിക്കുന്നു; യു.ഡി.എഫ് സ്ഥാനാർഥി സി.വി ജെയിംസിനെ നേരിടാൻ ഇടത് മുന്നണി ഇറക്കിയത് സി.കെ ലത്തീഫിനെ; ഏവരും ഉറ്റു നോക്കുന്ന മത്സരം; കൂടുതൽ അറിയാം..

കാസറഗോഡ്: കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് എടനീർ ഡിവിഷൻ LDF സ്ഥാനാർത്ഥിയുടെ വിശേഷങ്ങളാണ് ഏറെ വാർത്ത പ്രാധാന്യം നേടുന്നത്. മുസ്ലിം ലീഗിൻ്റെ ഉരുക്കുകോട്ടയായ നാരംപാടിയിൽനിന്നും കഴിഞ്ഞ തെരെഞ്ഞടുപ്പിൽ, പൊതു സ്വതന്ത്രനായി മത്സരിച്ച് ഇടതിന് മേൽക്കൈ ഉണ്ടാക്കിയ വ്യക്തിയാണ് സി.കെ ലത്തീഫ്. കാസർകോട്ടെ ചെങ്കള ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നിന്നും മത്സരിച്ച് വിജയിച്ച് ഇദ്ദേഹം അഞ്ച് വർഷം മെമ്പർ എന്ന നിലയിൽ പ്രവർത്തിച്ചു.

അതിൽ നിന്നും ഊർജ്ജം കൈവരിച്ച പാർട്ടി ഈ തെരഞ്ഞടുപ്പിൽ വീണ്ടും മത്സരത്തിന് ഇറക്കിയിരിക്കുകയാണ്. പഞ്ചായത്തിലെ ഒരു വാർഡിൽ നിന്നും ഒരുപടി മുന്നിൽ കയറി ബ്ലോക്കിലേക്കുള്ള ജുവടുവെപ്പാണ് സി.കെ ലത്തീഫിന് പാർട്ടി നൽകിയത്. കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിലെ എടനീർ ഡിവിഷൻ നിലവിൽ കോൺഗ്രസിന് സ്വന്തമാണ്. എന്നാൽ ഈ തിരഞ്ഞടുപ്പിൽ സി.കെ ലത്തീഫിൻ്റെ വരവോടെ മത്സരം ചുടുപിടിച്ചിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞടുപ്പിൽ മുസ്ലിം ലീഗിനകത്തെ വിഭാഗീയതയാണ് ലത്തീഫിനെ തുണച്ചതെങ്കിൽ ഇത്തവണ എന്ത് സംഭവിക്കും എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്.

സ്വതന്ത്ര സ്ഥാനാർഥി എന്ന ലേബൽ മാറ്റി പൂർണ്ണമായും പാർട്ടിക്ക് വഴങ്ങി പാർട്ടി ചിഹ്നത്തിലാണ് ഇത്തവണത്തെ മത്സരം. കോൺഗ്രസ് നേതാവ് സി.വി ജെയിംസാണ് പ്രധാന എതിരാളി. ആയതിനാൽ ജെയിംസുമായുള്ള തെരെഞ്ഞടുപ്പ് പോരാട്ടവും മുസ്ലിം ലീഗ് പ്രവർത്തകർക്കിടയിലെ സ്വാധീനവും സി.കെ ലത്തീഫ് വിവരിക്കുന്നു. ലീഗിനെ നോവിക്കാതെയുള്ള ഇടത് സ്ഥാനാർത്ഥിയുടെ തന്ത്രപരമായ നീക്കങ്ങൾ. ഓരോ ചാദ്യങ്ങൾക്കും വ്യക്തമായ മറുപടി. സി.കെ ലത്തീഫ് ചാനൽ ആർ.ബിക്ക് നൽകിയ അഭിമുഖം പൂർണ്ണമായും കാണുക… യൂട്യൂബ് ലിങ്ക് ചുവടെ നൽകുന്നു. ചാനൽ ആർ.ബിയുടെ യുട്യൂബ്, ഫേസ് ബുക്ക് പേജുകളിലും വീഡിയോ കാണാനാകും.

0Shares