
കാസർകോട്: സംഘാടകനും രാഷ്ട്രീയ നേതാവും കാസർകോട് ഭാഷാ ഏകോപന പ്രസ്ഥാനത്തിൻ്റെ പ്രമുഖ നേതാവുമായ മാഹിൻ കേളോട്ട് കന്നഡ ഭവൻ്റെ അന്തർ സംസ്ഥാന പുരസ്കാരമായ “കന്നഡ പയസ്വിനി അവാർഡ് 2026” ന് അർഹനായി. ഭാഷാ–സാംസ്കാരിക രംഗങ്ങളിൽ മാഹിൻ കേളോട്ട് നൽകിയ സംഭാവനകളെ മാനിച്ചാണ് പുരസ്കാരം നൽകുന്നത്. ജനുവരി 18-ന് കാസർകോട് നുള്ളിപ്പാടിയിലെ കന്നഡ ഭവനിൽ നടക്കുന്ന കന്നഡ ഭവൻ രജതാഘോഷവും ‘നാടു നുഡി ഹബ്ബ’ പരിപാടിയുടെയും ഭാഗമായി അവാർഡ് സമ്മാനിക്കുമെന്ന് കന്നഡ ഭവൻ സ്ഥാപക പ്രസിഡന്റ് ഡോ. വാമൻ റാവു ബേക്കൽ, സെക്രട്ടറി വസന്ത് കെരെമാന എന്നിവർ അറിയിച്ചു.
