മന്ത്രി സജി ചെറിയാൻ്റെ വർഗീയ പരാമർശം; കാസറഗോഡ് നഗരത്തിൽ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

You are currently viewing മന്ത്രി സജി ചെറിയാൻ്റെ വർഗീയ പരാമർശം; കാസറഗോഡ് നഗരത്തിൽ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

കാസറഗോഡ്: നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളെ മതപരമായി വിഭജിക്കുക എന്ന ലക്ഷ്യത്തോടെ കാസർകോട് ജില്ലയെ അപമാനിക്കുന്ന രീതിയിൽ വർഗീയ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ മുസ്ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തീരെ നിലവാരമില്ലാത്ത പ്രസ്താവനകൾ നടത്തുന്ന സാംസ്കാരിക മന്ത്രി കൂടിയായ സജി ചെറിയാന് കാസർകോടിൻ്റെ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് എന്ത് അറിയാമെന്നും യൂത്ത് ലീഗ് പ്രവർത്തകർ ചോദിച്ചു. കാസറഗോഡിനെ കുറിച്ച് അദ്ദേഹം പഠിക്കണം. വ്യത്യസ്ത മതങ്ങളും ഭാഷകളും സംസ്കാരങ്ങളും കൊണ്ട് സമ്പന്നമായ ജില്ലയാണ് കാസറഗോഡ്. അപമാലിക്കുന്ന രീതിയിൽ മന്ത്രി നടത്തിയ പ്രസ്താവന പിൻവലിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

പ്രതിഷേധ പ്രകടനത്തിന് അഷ്റഫ് എടനീർ, അസീസ് കളത്തൂർ, സഹീർ ആസിഫ്, ടി.ഡി കബീർ, എം.എ നജീബ്, ഹാരിസ് തായൽ, റഫീഖ് കേളോട്ട്, മുജീബ് കമ്പാർ, അജ്മൽ തളങ്കര, ഷെരീഫ് മല്ലത്ത്, സുൽവാൻ ചെമ്മനാട്, ഷംസുദ്ധീൻ കിന്നിംഗാർ, അൻസാഫ് കുന്നിൽ, മുസമ്മിൽ ഫിർദൗസ് നഗർ, അനസ് കണ്ടത്തിൽ, മൂസ ബാസിത്ത്, ഫൈസൽ ചെർക്കള, സാലിഹ് എം.ഡി, ഹാഷിർ മൊയ്തീൻ തുടങ്ങിയവർ നേതൃത്വം നൽകി.

0Shares