
ബദിയടുക്ക(കാസറഗോഡ്): കന്യപ്പാടി ഹയാത്തുൽ ഇസ്ലാം സെക്കണ്ടറി മദ്രസക്ക് വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്‌ഘാടനം 2025 ഡിസംബർ 3ന് നടക്കും. ബുധനാഴ്ച വൈകിട്ട് 4 മണിക്ക് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ നിർവഹിക്കും. കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുൽ ആബീദീൻ തങ്ങൾ കുന്നുംകൈ പ്രാർത്ഥന നടത്തും. അബ്ദുൽ മജീദ് ബാഖവി പ്രഭാഷണം നടത്തും. രാത്രി 8.30ന് നടക്കുന്ന മത പ്രഭാഷണത്തിൽ സലാഹുദ്ദിൻ ഫൈസി വെന്നിയൂർ പ്രഭാഷണം നടത്തും. സമാപന ദുആ മജ്ലിസിന്ന് സയ്യിദ് ഫസൽ ഹാമിദ് കോയമ്മ തങ്ങൾ കുന്നുംകൈ നേതൃത്വം നല്കും. കൂടാതെ മറ്റു സാദാത്തീങ്ങൾ, പണ്ഡിതന്മാർ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും നേതാക്കളും സംബന്ധിക്കുമെന്ന് മഹല്ല് ഭാരവാഹികൾ അറിയിച്ചു. ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ സത്താർ ഹാജി, സെക്രട്ടറി കരീം തൽപനാജേ എന്നിവർ പത്ര കുറിപ്പിലാണ് ഈ കാര്യങ്ങൾ അറിയിച്ചത്.
