Trending News





തങ്ങളുടെ സമുദ്രാതിര്‍ത്തിയില്‍ ഇന്ത്യന്‍ നാവികസേനയുടെ അന്തര്‍വാഹിനി കണ്ട് പാക്കിസ്ഥാന്‍ ഭീതിയിൽ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ മൂന്നാം തവണയാണ് ഇത്തരമൊരു സംഭവമുണ്ടായതെന്ന് പാക്കിസ്ഥാന്‍ ആരോപിക്കുന്നു. എന്നാല്‍ പാക് അവകാശവാദം പൂര്‍ണമായും തള്ളി ഇന്ത്യന്‍ നേവി രംഗത്ത് വന്നിട്ടുണ്ട്.
Also Read

ഈ മാസം 16നാണ് ഇന്ത്യന്‍ നാവികസേനയുടെ അന്തര്‍വാഹിനി കണ്ടെത്തിയതെന്നാണ് തെളിവ് സഹിതം പാക്കിസ്ഥാന്‍ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് പ്രസ്താവനയിലൂടെ ആരോപിച്ചത്. സമുദ്രോപരിതലത്തിലേക്ക് ഉയര്‍ന്ന (പെരിസ്‌കോപ്പ് ആഴത്തില്‍) നിലയിലാണ് പാക്കിസ്ഥാന്‍ പുറത്ത് വിട്ട ചിത്രത്തിലെ അന്തര്‍വാഹിനിയുള്ളത്. ഇത് ഡ്രോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ചു എന്നാണ് കരുതുന്നത്.
അതേസമയം പാക്കിസ്ഥാന്‍ നാവികസേനയുടെ ലോംഗ് റേഞ്ച് മാരിടൈം പെട്രോള്‍ എയര്‍ക്രാഫ്റ്റ് ഇന്ത്യന്‍ അന്തര്‍വാഹിനി എയര്‍ക്രാഫ്റ്റ് ട്രാക്ക് ചെയ്തു എന്നാണ് പ്രസ്താവനയില്‍ പാക്കിസ്ഥാൻ്റെ ആക്ഷേപം.
ചിത്രത്തിലെ ആധികാരികത ഇപ്പോഴും പരിശോധിക്കപ്പെട്ടിട്ടില്ല. എന്നാല്‍ പുറത്തുവിട്ട വീഡിയോയിലെ കോര്‍ഡിനേറ്റുകള്‍ സൂചിപ്പിക്കുന്നത് അന്തര്‍വാഹിനി കറാച്ചിയില്‍ നിന്ന് ഏകദേശം 250 കിലോമീറ്റര്‍ അകലെയാണെന്നാണ്, ഈ കണക്ക് ശരിയാണെങ്കില്‍ അന്തര്‍വാഹിനി ഇന്ത്യന്‍ അതിര്‍ത്തിയിലാണ്.

Sorry, there was a YouTube error.