Categories
കാഞ്ഞങ്ങാട് നഗരത്തിൽ വിചിത്രമായ ഗതാഗത കുരുക്ക്; പ്രതിഷേധം അറിയിച്ച് വ്യാപാരികൾ; റോഡിൻ്റെ പടിഞ്ഞാറ് ഭാഗത്തു മാത്രം വാഹനനിര.?
Trending News


കാഞ്ഞങ്ങാട്: തിരക്കുള്ള നഗരങ്ങളിൽ ഗതാഗത കുരുക്ക് പതിവാണ്. എന്നാൽ കാഞ്ഞങ്ങാട്ടെ സംഭവം വിചിത്രവും. തിരക്കേറുന്ന സമയങ്ങളിൽ റോഡിൻ്റെ ഇരു വശങ്ങളിലും വലിയ വാഹന നിര കാണാറുണ്ട്. ഈ വാഹനങ്ങളെ പോലീസ് നിയന്ത്രിക്കുന്നതും പതിവാണ്. എന്നാൽ കാഞ്ഞങ്ങാട് നഗരത്തിൽ ഇപ്പോൾ അനുഭവപ്പെടുന്നത് ഒരു വശത്ത് മാത്രം ഗതാഗത കുരുക്കാണ്. ഇത് വ്യാപാരികളെ വലിയ രീതിയിൽ ബാധിച്ചു. വിഷു സീസൺ ആയതിനാൽ കൂടുതൽ കച്ചവടം പ്രതീക്ഷിച്ച വ്യാപാര സ്ഥാപനങ്ങളാണ് ദുരിതത്തിലായത്. ഒരു വശം മാത്രം വാഹന ഗതാഗത കുരുക്ക് കാരണം ആളുകൾക്ക് സഞ്ചാര പാത ഇല്ലാതായ അവസ്ഥയിലാണ്. സ്വന്തമായി പാർക്കിങ് സൗകര്യമുള്ള വലിയ കച്ചവടസ്ഥാപനങ്ങളിൽ പോലും കച്ചവടം കുറയുന്നതിന് ഇത് കാരണമാകുന്നു. പടിഞ്ഞാറ് ഭാഗത്തു മാത്രം ഒഴിയാത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോൾ മറുവശം വിജനമാണ്.

മണിക്കൂറുകൾ നീളുന്ന വാഹനക്കുരുക്കാണെന്ന് അനുഭവപ്പെടുന്നത്. റോഡിൽ തിരക്കുണ്ടെങ്കിലും അതിനെ നിയന്ത്രിച്ച് വാഹനം കടന്നുപോകാൻ പാകത്തിൽ വഴിയൊരുക്കണം. NH 66 ലൂടെ കടന്നുപോകേണ്ട വലിയ വാഹനങ്ങളും മറ്റും ടൗണിൽ എത്താത്തവിധം വഴി തിരിച്ചു വിടണം. വീതിയേറിയ മെയിൻ റോഡും സൗകര്യപ്രദമായ സർവീസ് റോഡും ഉള്ളപ്പോൾ ഗതാഗത നിയന്ത്രണത്തിലെ പാളിച്ചയാണ് ഈ ദുരസ്ഥിക്ക് കാരണമെന്നും ആവശ്യമായ പോലീസുകാരെയോ ഹോംഗാർഡ്മാരെയോ ഡ്യൂട്ടിക്കിടാതെ ഇതിന് പരിഹാരമാകില്ല എന്നും വ്യാപാരികൾ പറഞ്ഞു.

Sorry, there was a YouTube error.