Categories
അധ്യാപികയും മുൻ ഡി.വൈ.എഫ്.ഐ നേതാവുമായ സച്ചിത റൈയെ പോലീസ് അറസ്റ്റ് ചെയ്തു; പിടിയിലായത് അഭിഭാഷകനെ കണ്ട് കോടതി മുമ്പാകെ ഹരാജകാനുള്ള ഒരുക്കത്തിനിടെ
Trending News





കാസർകോട്: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ പ്രതിയായ മുൻ ഡി.വൈ.എഫ്.ഐ നേതാവും അധ്യാപികയുമായ സച്ചിത റൈ (27) നെ പോലീസ് അറസ്റ്റ് ചെയ്തു. സച്ചിത റൈക്കെതിരെ പരാതികളുടെ എണ്ണം കൂടിയിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പോലീസിനെതിരെ വ്യാപക വുമർശനം ഉയർന്നിരുന്നു. പോലീസും പ്രതിയും തമ്മിലുള്ള ഒത്തുകളിയാണെന്നും പാർട്ടി പിൻമ്പലം ഉള്ളവരെ പോലീസിന് തൊടാൻ പേടിയാണെന്നുമുള്ള ആരോപണത്തിനിടെയാണ് അറസ്റ്റ്. ബദിയഡുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രതി വിദ്യാനഗറില്‍ അഭിഭാഷകനെ കണ്ട് കോടതി മുമ്പാകെ ഹരാജകാനുള്ള ഒരുക്കത്തിനിടെയാണ് വ്യാഴാഴ്ച വൈകീട്ട് പോലീസ് അറസ്റ്റ് ചെയ്തത്. കുമ്പള, ബദിയടുക്ക, മഞ്ചേശ്വരം, കാസർകോട്, ആദൂർ, മേൽപറമ്പ്, കർണാടകയിലെ ഉപ്പിനങ്ങാടി എന്നീ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആയതിനാൽ പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. സി.പി.സി.ആർ.ഐ, കേന്ദ്രീയ വിദ്യാലയം, എസ്ബിഐ, കർണാടക എക്സൈസ്, വനം വകുപ്പ് എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് സച്ചിത റൈ പണം തട്ടി എന്നാണ് കേസ്. വിവിധ ബാങ്കുകൾ വഴി കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് പോലീസ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. ഉഡുപ്പി കേന്ദ്രീകരിച്ച് റിക്രൂടിംഗ് സ്ഥാപനം നടത്തുന്ന ചന്ദ്രശേഖര കുന്താർ എന്നയാള്‍ വഴിയാണ് സച്ചിത പണം തട്ടിയതെന്നും പറയുന്നു. കേസുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Also Read

Sorry, there was a YouTube error.