Categories
കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിലെ കോളിച്ചാൽ ചിറംകടവ് റീച്ചിലെ പ്രവൃത്തി പൂർത്തിയാക്കാത്തതിൽ പ്രതിഷേധം; കോൺഗ്രസ്സ് പനത്തടി മണ്ഡലം കമ്മിറ്റി ധർണാ സമരം നടത്തി
Trending News





പാണത്തൂർ(കാസർകോട്): കാഞ്ഞങ്ങാട്- പാണത്തൂർ സംസ്ഥാനപാതയിലെ കോളിച്ചാൽ മുതൽ ചിറംകടവ് വരെയുള്ള റോഡിൻ്റെ നിർമാണത്തിലെ അനിശ്ചിതത്വത്തിനെതിരെ കോൺഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റി ധർണ്ണാ സമരം നടത്തി. ബളാംതോട് വെച്ചയിരുന്നു സമരം സംഘടിപ്പിച്ചത്. സമരം കാസർഗോഡ് ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.ജെ ജയിംസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി സുരേഷ്, ബ്ലോക്ക്, മണ്ഡലം കമ്മറ്റി ഭാരവാഹികൾ തുടങ്ങി നിരവധിപേർ സംബന്ധിച്ചു. റോഡ് പണി പൂർത്തിയാക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് പനത്തടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.ജെ ജെയിംസ് അറിയിച്ചു.
Also Read

Sorry, there was a YouTube error.