
കാഞ്ഞങ്ങാട്: നഗരത്തിലെ പ്രധാന റോഡുകളും ഹൈവേ റോഡിന് സമാന്തരമായുളള സർവ്വീസ് റോഡുകളും ഉൾപ്പെടെ മിക്ക റോഡുകളും തകർന്ന് തരിപ്പണമായിട്ടും നടപടിയി ഉണ്ടായില്ല. റോഡ് തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അധികാരികൾ റോഡുകൾ ഗതാഗത യോഗ്യമാക്കാതെ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നത്. ഇതിനെതിരെ ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി) രംഗത്ത് വന്നു. റോഡ് നന്നാകണമെന്ന ആവശ്യം മുന്നോട്ട് വെച്ച ഐ.എൻ.ടി.യു.സി കാഞ്ഞങ്ങാട് ഡിവിഷൻ സമ്മേളനം അധികാരികൾ കണ്ണടക്കുന്ന നടപടിയെ കുറ്റപ്പെടുത്തി. ക്ഷേമനിധി ആനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യുക, ഓട്ടോ – ടാക്സി നിരക്കുകൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിൽ ഉന്നയിച്ചു.

അഡ്വ ടി.കെ. സുധാകരൻ ഉൽഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.ജി. ദേവ് മുഖ്യപ്രഭാഷണം നടത്തി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കളെ കെ.പി.സി.സി സെക്രട്ടറി എം. അസൈനാർ ആദരിച്ചു. ഡിവിഷൻ പ്രസിഡണ്ട് എ.കെ.കോരൻ ആദ്ധ്യക്ഷം വഹിച്ചു. ഐ.എൻ.ടി.യു.സി ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡണ്ടായിരുന്ന വി.വി. സുധാകരൻ്റെ ദേഹവിയോഗത്തിൽ സമ്മേളനം അനുശോചനം രേഖപ്പെടുത്തി. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി സി.ഒ. സജി, ഓട്ടോ തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു സി ) ജില്ലാജനറൽ സെക്രട്ടറി ബാലകൃഷ്ണൻ കിഴക്കുംകര , എം. കുഞ്ഞികൃഷ്ണൻ, പ്രവീൺ തോയമ്മൽ, വി. ബാലകൃഷ്ണൻ, സലാം കൊത്തിക്കാൽ, സതീഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഓണ ക്കിറ്റ് വിതരണവും നടന്നു. ഭാരവാഹികളായി സു നീ കടപ്പുറം (പ്രസിഡണ്ട്), ചന്ദ്രൻ കല്ലിങ്കാൽ (ജന സെക്രട്ടറി), പി.വി. ബാലകൃഷ്ണൻ ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
