Categories
articles business Gulf Kerala local news

കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി മെമോറിയല്‍ അവാര്‍ഡ് മാണിക്കോത്ത് അബൂബക്കര്‍ ഹാജിക്ക്; ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍ അവാര്‍ഡ് സമ്മാനിക്കും

കാസറഗോഡ്: ജാമിഅ സഅദിയ്യയുടെ സ്ഥാപകനും പൗരപ്രമുഖനുമായ കലട്ര അബ്ദുല്‍ ഖാദുര്‍ ഹാജിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സ്മാരക അവാര്‍ഡ് നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന വ്യവസായ പ്രമുഖനും സഅദിയ്യ ലോകോളേജ് ഗവേണിങ് ബോര്‍ഡ് മെമ്പറുമായ മാണിക്കോത്ത് തായല്‍ അബൂബക്കര്‍ ഹാജിക്ക് സമ്മാനിക്കും. സഅദിയ്യ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് അബൂബക്കര്‍ ഹാജിയെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. അനാഥ അഗതികളുടെ കണ്ണീരൊപ്പുന്നതിനും നിരാലംഭരെ സഹായിക്കുന്നതിനും അബൂബക്കര്‍ ഹാജിയുടെ വിശാലമനസ്‌കതയും സേവന സന്നദ്ധതയുമാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഒക്ടോബര്‍ 21ന് ദേളി ജാമിഅ സഅദിയ്യയില്‍ നടക്കുന്ന താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച, സഅദിയ്യ സനദ് ദാന സമ്മേളനത്തില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍ അവാര്‍ഡ് സമ്മാനിക്കും.

എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എം.എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, കൊല്ലംപാടി അബ്ദുല്‍ കാദിര്‍ സഅദി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, അബ്ദുല്‍ കരീം സഅദി എണിയാടി, ശാഫി ഹാജി കീഴൂര്‍ എന്നിവർ കേന്ദ്ര സെക്രട്ടറിയേറ്റ് യോഗത്തില്‍ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest