Categories
കല്ലക്കട്ട മജ്മഅ് സിൽവർ ഇയർ പ്രഖ്യാപനം പ്രൗഢമായി; ഒരു വർഷം നീണ്ടു നിൽക്കുന്ന കർമ്മ പദ്ധതി
Trending News





വിദ്യാനഗർ(കാസർകോട്): വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിൽ രണ്ടര പതിറ്റാണ്ടിലേക്ക് കടക്കുന്ന കല്ലക്കട്ട മജ്മഉൽ ഹിഖ്‌മത്തിൽ ഐദറൂസിയ സ്ഥാപന സമുച്ചയത്തിൻ്റെ സിൽവർ ഇയർ പ്രഖ്യാപനം പ്രൗഢമായി. ചെയർമാൻ സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങളുടെ അധ്യക്ഷതയിൽ എൻ എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീർ അഹദൽ തങ്ങൾ സിൽവർ ജൂബിലി പ്രഖ്യാപനം നടത്തി. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്രിയ സിൽവർ ഇയർ പ്രമേയം പ്രകാശനം ചെയ്തു. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണവും അബ്ദുറഷീദ് സൈനി കക്കിഞ്ച സന്ദേശ പ്രഭാഷണവും നടത്തി. എസ്.എം.എ സംസ്ഥാന സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ ഒരു വർഷത്തെ കർമ്മ പദ്ധതി സമ്മേളനത്തിൽ പ്രഖ്യാപിച്ചു. വിദ്യാഭ്യാസം, സേവനം, സാമൂഹിക ശക്‌തീകരണം എന്നിവക്ക് ഊന്നൽ നൽകുന്നതാണ് പദ്ധതി. പ്രാർത്ഥനക്ക് സയ്യിദ് മുത്തുക്കോയ തങ്ങൾ കണ്ണവം നേതൃത്വം നൽകി. സിയാറത്തിന് സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ ചട്ടഞ്ചാൽ നേതൃത്വം നൽകി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി പതാക ഉയർത്തി. ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി, സയ്യിദ് ആരിഫ് തങ്ങൾ, മൊയ്‌തു സഅദി ചേരൂർ, സുലൈമാൻ കരിവെള്ളൂർ, കൊല്ലമ്പാടി അബ്ദുൽ കാദർ സഅദി, ബഷീർ പുളിക്കൂർ, അബൂബക്കർ ഹാജി ബേവിഞ്ച, അബ്ദുൽ കാദർ ഹാജി മാന്യ, ഇത്തിഹാദ് മുഹമ്മദ് ഹാജി, അബ്ദുറഹ്മാൻ ഹാജി കൾച്ചറ, മുഹമ്മദ് മധുർ, മെമ്പർ ബഷീർ , ഫാറൂഖ് അഹ്സനി ആദൂർ, തുടങ്ങിയവർ പ്രമുഖർ സംബന്ധിച്ചു. കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി സ്വാഗതവും ഹനീഫ് പയോട്ട നന്ദിയും പറഞ്ഞു.
Also Read

Sorry, there was a YouTube error.