കോഴിക്കോട് മോഡൽ ആലപ്പുഴയിലും ക്രമക്കേട്; കെട്ടിടങ്ങള്‍ക്ക് അനധികൃത നമ്പര്‍, പോലീസ് റവന്യൂ വകുപ്പുകളുടെ അന്വേഷണം തുടങ്ങി

  • Post category:business / Kerala / news
  • Reading time:1 min read
You are currently viewing കോഴിക്കോട് മോഡൽ ആലപ്പുഴയിലും ക്രമക്കേട്; കെട്ടിടങ്ങള്‍ക്ക് അനധികൃത നമ്പര്‍, പോലീസ് റവന്യൂ വകുപ്പുകളുടെ അന്വേഷണം തുടങ്ങി

ആലപ്പുഴ: ജില്ലയിലെ നഗരസഭയിലും അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയതായി കണ്ടെത്തല്‍. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് റവന്യൂ സൂപ്രണ്ടിൻ്റെ വ്യാജ ഒപ്പും സീലും ഉപയോഗിച്ചാണ് ഇത്തരത്തില്‍ നമ്പര്‍ നല്‍കിയത്. സംഭവത്തില്‍ പോലീസ്, റവന്യൂ വകുപ്പുകളുടെ സംയുക്‌ത അന്വേഷണം ആരംഭിച്ചു. പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നഗരസഭാ സെക്രട്ടറി പരാതി നല്‍കിയിട്ടുണ്ട്.

ആലപ്പുഴ നഗരസഭയിലെ മുല്ലക്കല്‍ വാര്‍ഡിലുള്ള ആറ് കടകള്‍ക്കാണ് നമ്പര്‍ നല്‍കിയിരിക്കുന്നത്. കെട്ടിട ഉടമസ്‌ഥര്‍ ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ തപാല്‍ വിഭാഗത്തില്‍ നിന്ന് ഒരപേക്ഷയുടെ നമ്പര്‍ ആദ്യം സംഘടിപ്പിക്കുന്നു. പിന്നീട് ഈ നമ്പര്‍ ഉപയോഗിച്ച്‌ പുതിയ ഫയലുണ്ടാക്കി റവന്യൂ വകുപ്പില്‍ എത്തിക്കുകയും നികുതി അടക്കുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി. റവന്യൂ സൂപ്രണ്ട് അസസ്‌മെന്റ് രജിസ്‌റ്റര്‍ പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

കോഴിക്കോട്: കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേടിൽ ഇടനിലക്കാരുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. ഏജന്‍റിന് നല്ലൊരു തുക കമ്മീഷന്‍ നൽകിയാണ് ക്രമവിരുദ്ധമായി കെട്ടിടാനുമതി നേടിയ ഉടമ പറഞ്ഞിരുന്നു. അപേക്ഷകരുടെ പേര്, വിവരങ്ങൾ ചോർത്തി ക്രമവിരുദ്ധമായി കെട്ടിടാനുമതി നൽകിയതിന്‍റെ തെളിവുകളും പുറത്തുവന്നു.

മിഠായി തെരുവിലെ ഒരു കടമുറി കോഴിക്കോട് കോർപ്പറേഷനിലെ കെട്ടി നമ്പർ ക്രമക്കേടിൽ വഴിവിട്ട് അനുമതി നേടിയതെന്ന് കണ്ടെത്തിയ കെട്ടിടങ്ങളിലൊന്നാണ്. അറുപത്തി ഒന്നാം ഡിവിഷനിലെ രാജൻ, സുരേഷ് വളപ്പിൽ എന്ന വ്യക്തികൾ നേരത്തെ കെട്ടിട അനുമതിക്കായി നൽകിയ വിവരങ്ങൾ വച്ചാണ് ഈ കെട്ടിടത്തിന് അനുമതി നേടിയത്.

ഇത് സമാന രീതിയിൽ ക്രമവിരുദ്ധമായി അനുമതി നേടിയ കെട്ടിടങ്ങളുടെ പട്ടികയുടെ ചെറിയൊരു ഭാഗം മാത്രമാണ്. ഒരാളിന്‍റെ വിവരങ്ങളുപയോഗിച്ച് ഒന്നിലേറെ ആളുകൾക്ക് സമാന രീതിയിൽ അനുമതി നൽകിയെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. അര്‍ഹരായ അപേക്ഷകരുടെ വിവരങ്ങള്‍ ശേഖരിച്ച് ഇടനിലക്കാരുടെ ഒത്താശയോഗെ നമ്പറിംഗ് നടപടികള്‍ പൂർത്തിയാക്കും. പിന്നെ സഞ്ജയ വെബ് ആപ്ലിക്കേഷനിലെ പഴുതുകൾ ഉപയോഗിച്ച് ഡിജിറ്റൽ സിഗ്നേച‍ർ വരെ നൽകുന്നതായും വിവരമുണ്ട്.

0Shares