ഉസ്താദുമാരെ നിയമിക്കുന്ന കാര്യത്തിൽ മഹല്ല് ഭാരവാഹികൾ അതീവ ജാഗ്രത പാലിക്കണം; പള്ളി ഇമാമിൻ്റെ കാർ കത്തിച്ച സംഭവത്തിൽ പ്രതികരണവുമായി സമസ്ത അധ്യക്ഷൻ; എം.എസ്.ആർ വിഷയത്തിൽ നടപടിക്ക് നിർദ്ദേശം..

You are currently viewing ഉസ്താദുമാരെ നിയമിക്കുന്ന കാര്യത്തിൽ മഹല്ല് ഭാരവാഹികൾ അതീവ ജാഗ്രത പാലിക്കണം; പള്ളി ഇമാമിൻ്റെ കാർ കത്തിച്ച സംഭവത്തിൽ പ്രതികരണവുമായി സമസ്ത അധ്യക്ഷൻ; എം.എസ്.ആർ വിഷയത്തിൽ നടപടിക്ക് നിർദ്ദേശം..

കാസർകോട്: മാലിക്ദീനാറിൽ ചേർന്ന ഖത്വീബുമാരുടെ ഖുത്വബാ സംഗമവും ശില്പശാലയിലും പങ്കടുക്കാൻ സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ കാസർകോട് എത്തി. സംഗമത്തിൽ പങ്കടുത്ത ശേഷം പൈക്കയിൽ പള്ളി ഇമാമിൻ്റെ കാർ കത്തിച്ച സംഭവത്തിൽ ജിഫ്രി തങ്ങൾ പ്രതികരിച്ചു. ചാനൽ ആർ.ബിയോട് പരസ്യ പ്രതികരണം വേണ്ടന്ന് പറഞ്ഞ തങ്ങൾ വിഷയം ശ്രദ്ധയിൽ പെട്ടതായും ഇത്തരം ക്രിമിനൽ സ്വഭാവമുള്ള ഉസ്താദുമാരെ തിരിച്ചറിയണമെന്നും പറഞ്ഞു. ഉസ്താദുമാരെ നിയമിക്കുമ്പോൾ അതാത് മഹല്ല് ഭാരവാഹികൾ അതീവ ജാഗ്രത പാലിക്കണം. പൈക്കയിൽ നടന്ന സംഭവത്തിൽ പ്രതിയായ അബൂബക്കർ സസ്തയുടെ എം.എസ്.ആർ എങ്ങനെ സംഘടിപ്പിച്ചു എന്നതിലാണ് ആശങ്ക. MSR നല്കാൻ ശുപാർശ ചെയ്യുന്നവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. കേസിൽ പ്രതിയാവുകയും ജയിലിൽ കിടക്കുകയും ചെയ്യുന്ന അബൂബക്കറിൻ്റെ MSR മരവിപ്പിക്കാൻ നിർദ്ദേശം നൽകിയതായും ജിഫ്രി മുത്തുകോയ തങ്ങൾ ചാനൽ ആർ.ബിയോട് പറഞ്ഞു. വ്യാജന്മാർ എല്ലാ മേഖലയിലുമുണ്ട്. അവരെ തിരിച്ചറിയാനാണ് പാടെന്നും തങ്ങൾ കൂട്ടിച്ചേർത്തു. പരസ്യ പ്രതികരണം ബന്ധപ്പെട്ടവർ നൽകിയിട്ടുണ്ടെന്നും നടപടി കാര്യങ്ങൾ പരിശോധിച്ച് വേണ്ടത് ചെയ്യുമെന്നും തങ്ങൾ വ്യക്തമാക്കി.

0Shares