
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി രാഷ്ട്രീയ കക്ഷികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ഫെബ്രുവരി 28ന് നിര്‍മല സീതാരാമന് കിഫ്ബിക്കെതിരായി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

തന്റെ വകുപ്പിന് കീഴിലുള്ള അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സമെന്റിനെ ഉപയോഗിച്ച് കേരള സര്‍ക്കാരിനെ ആക്രമിക്കാന്‍ ശ്രമം ആരംഭിച്ചുവെന്നും കേന്ദ്ര ധനമന്ത്രിയുടെ ഇച്ഛക്കനുസരിച്ച് ചില കേന്ദ്ര ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വിശദമാക്കി. മറ്റിടങ്ങളിലെപ്പോലെ ഭയപ്പെടുത്തി വരുതിയിലാക്കാമെന്ന് ബി.ജെ.പി കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയേയും കോൺഗ്രസിനെയും തൃപ്തിപ്പെടുത്താനുള്ള അന്വേഷണമല്ല കേന്ദ്ര ഏജൻസികൾ നടത്തേണ്ടത്.
തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാൻ വന്നാൽ കീഴടങ്ങാൻ ഉദ്ദേശിച്ചിട്ടില്ല. ഒരു ശക്തിക്കുമുൻപിലും വഴങ്ങിക്കൊടുക്കുന്ന പാരമ്പര്യവുമില്ല.ഭയപ്പെടുത്തി വരുതിയിലാക്കിയ കോൺഗ്രസ് നേതാക്കളെ കേന്ദ്ര ഏജൻസികൾക്ക് പരിചയമുണ്ടായേക്കാം. ആ പരിപ്പ് ഇവിടെ വേവില്ല. ഇത് കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
