Categories
ഇസ്രയേലില്‍ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; യുവാവിൻ്റെ മരണത്തിന് മുമ്പ് ഒരു കൊലപതകവും നടന്നു; ഒരു വീട്ടിൽ രണ്ട് മൃതദേഹം; ദുരൂഹതയോ.?
Trending News
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 2025 കാസർകോട് ജില്ലാതല വിജ്ഞാപനമായി; നവംബർ 14 മുതൽ നവംബർ 21 വരെ; കൂടുതൽ അറിയാം..
ജീവിതം തന്നെയാണ് ലഹരി; ശിശുദിനത്തിൽ ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്ത് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ; പി.ബി.എം സ്കൂളിൽ നടന്ന പരിപാടി കൂടുതൽ അറിയാം..
കുട്ടികൾ പൊതുസഭയെ നയിച്ചു; വർണ്ണാഭമായി കാസറഗോഡ് ജില്ലാതല ശിശുദിനറാലി; കാസർകോട് എ.എസ്.പി ഡോ. എം നന്ദഗോപൻ ഫ്ലാഗ് ഓഫ് ചെയ്തു

ടെൽ അവീവ്: ഇസ്രയേലില്‍ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജോലി ചെയ്തിരുന്ന വീട്ടിലെ സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി എന്നാണ് വിവരം. വയനാട് സുല്‍ത്താന്‍ ബത്തേരി കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരനെയാണ് ഇസ്രയേലിലെ റുസലേമിലെ സീയോനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രോഗിയെ പരിചരിക്കുന്ന ജോലി ചെയ്തിരുന്ന യുവാവാണ് മരിച്ചത്. ഒരു മാസം മുന്‍പാണ് ജോലിക്കായി ജിനേഷ് ഇസ്രയേലില്‍ എത്തിയത് എന്നാണ് വിവരം. എണ്‍പതുകാരിയെ പരിചരിക്കുന്നതായിരുന്നു ജോലി എന്നും പറയുന്നു. ഇവരെ കൊലപ്പെടുത്തിയ ശേഷം ജിനേഷ് ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. ശരീരമാസകലം കുത്തേറ്റ് മരിച്ച നിലയില്‍ എണ്‍പതുകാരിയെ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത മുറിയില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു ജിനേഷിൻ്റെ മൃതദേഹം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സംഭവത്തിൽ ദുരൂഹതയോ.? എന്ന ചോദ്യമാണ് ഉയരുന്നത്.
Also Read











