
പള്ളങ്കോട് (ദേലംപാടി): കർണ്ണാടക എൺമൂർ സ്വദേശിയും കാസറഗോഡ് മഞ്ഞംപാറയിൽ താമസക്കാരനുമായ ഇസ്മായിൽ മുസ്‌ലിയാർ എൺമൂർ (62) അന്തരിച്ചു. ഹൃദയാഘാദത്തെ തുടർന്നായിരുന്നു അന്ത്യം. രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യിത്ത് ഭാര്യ സഹോദരൻ പള്ളങ്കോട് നാസർ ഹാജിയുടെ വീട്ടിലാണുള്ളത്. കേരള മുസ്ലിം ജമാഅത്ത് കാസർകോട് ജില്ലാ ജനറൽ സെക്രടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനിയുടെ ഭാര്യ സഹോദരി ഭർത്താവാണ്. ഭാര്യ: ഫാത്തിമത്ത് സുഹറ, മക്കൾ: നുസ്രത്ത്, നുസൈബ, നൂറുദ്ദീൻ, നൈമുദ്ദീൻ, മരുമക്കൾ: ശംസുദ്ദീൻ, അബ്ദുറഹിമാൻ, ഫായിസ. മയ്യത്ത് പള്ളങ്കോട് മദനീയം ക്യാമ്പസ് ഖബർസ്ഥാനിൽ മറവ് ചെയ്യുമെന്ന് കുടുംബം അറിയിച്ചു. മയ്യത്ത് നിസ്ക്കാരം വൈകിട്ട് 7 മണിക്ക്.
