കേരളത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു; ഡിസംബര്‍ 8 മുതൽ; കാസർകോട് തെരഞ്ഞെടുപ്പ് ഡിസംബര്‍ 14ന്‍റെ മൂന്നാം ഘട്ടത്തില്‍

  • Post category:local news / news
  • Reading time:1 min read
You are currently viewing കേരളത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു; ഡിസംബര്‍ 8 മുതൽ; കാസർകോട് തെരഞ്ഞെടുപ്പ് ഡിസംബര്‍ 14ന്‍റെ മൂന്നാം ഘട്ടത്തില്‍

സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തുക. ഡിസംബര്‍ 8 ചൊവ്വാഴ്ച ഒന്നാംഘട്ടവും ഡിസംബര്‍ 10 വ്യാഴാഴ്ച രണ്ടാംഘട്ടവും ഡിസംബര്‍ 14 തിങ്കളാഴ്ച മൂന്നാംഘട്ടവും നടത്തും.

ഇതില്‍ ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ അഞ്ച് ജില്ലകളിലും രണ്ടാംഘട്ടത്തില്‍ കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നീ 5 ജില്ലകളിലും മൂന്നാംഘട്ടത്തില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ നാല് ജില്ലകളിലും ആയിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.

എല്ലാ ജില്ലകളിലും ഡിസംബര്‍ 16 ബുധനാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുക. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചായിരിക്കും തെരഞ്ഞെടുപ്പും നവംബര്‍ 12ന് നടത്തുന്ന തെരഞ്ഞെടുപ്പ് വിജ്ഞാപനവും.1,199 സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഡിസംബര്‍ 31ന് മുന്‍പ് പുതിയ ഭരണസമിതി നിലവില്‍ വരും.
തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെ വോട്ട് ചെയ്യാം.സംസ്ഥാനത്ത് ആകെ വോട്ടര്‍മാര്‍ 2.71 കോടിയാണ്.

0Shares