Categories
അന്താരാഷ്ട്ര വന ദിനാചരണം; ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്തു
Trending News


കാസർകോട്: വനം വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗം കാസർകോട് ഗവ: കോളേജിൽ അന്താരാഷ്ട്ര വനദിനാചരണം നടത്തി. വനദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജീവൻ്റെ തുടർച്ച കാക്കുന്നത് കാടാണെന്നും മനുഷ്യനടക്കമുള്ള സർവ്വ ജീവജാലങ്ങളുടേയും ഭക്ഷ്യ സുരക്ഷ പ്രദാനം ചെയ്യുന്നതും കാടാണെന്നും അതുകൊണ്ട് തന്നെ വന ആവാസവ്യവസ്ഥ നാം എന്തു വിലകൊടുത്തും സംരക്ഷിക്കേണ്ടതുണ്ടന്നും അവർ പറഞ്ഞു. ചടങ്ങിൽ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ പി. ബിജു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. വി.എസ് അനിൽകുമാർ മുഖ്യാതിഥിയായിരുന്നു. സീക്ക് ഡയറക്ടർ ടി.പി പത്മനാഭൻ മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണം വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ സി.വി വിനോദ് കുമാർ, കെ. ഗിരീഷ്, ബോട്ടണി അസോസിയേറ്റ് പ്രൊഫസർ ഡോ: പി.ബിജു എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വിവി വിഷ്ണു, എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഗവ: കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. പി. വി മിനി സ്വാഗതവും ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) എൻ.വി സത്യൻ നന്ദിയും പറഞ്ഞു. പരിപാടികൾക്ക് സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി.സി യശോദ, കെ.കെ. ബാലകൃഷ്ണൻ, കെ.ആർ വിജയനാഥ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം.ജെ അഞ്ജു, ലിജോ സെബാസ്റ്റ്യൻ എൻ.എസ്.എസ് വളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി.
Also Read

Sorry, there was a YouTube error.