
തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് സി.ഡി.എസ്, ജി.ആർ.സി യുടെ നേതൃത്വത്തിൽ വായനാ വാരാചരണ പരിപാടി സംഘടിപ്പിച്ചു. ഇതിൻ്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾ അവരവരുടെ കുടുംബശ്രീ മുഖേന ലൈബ്രറി പുസ്തകം ശേഖരിച്ച് ജി ആർ സി യിൽ ഏൽപ്പിച്ചു. സി.എച്ച് മുഹമ്മദ് കോയ സ്മാരക ടൗൺ ഹാളിൽ വച്ചു നടന്ന പരിപാടിയിൽ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ എം. മാലതി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ ഉൽഘാടനം നിർവഹിച്ചു. കുടുംബശ്രീ അംഗങ്ങൾ ആത്മാർത്ഥമായ ശ്രമം നടത്തിയാൽ വലിയ രീതിയിലുള്ള ലൈബ്രറി ഒരുക്കാൻ ജി.ആർ സിക്ക് സാധിക്കുമെന്ന് പ്രസിഡന്റ് പ്രസംഗത്തിൽ സൂചിപ്പിച്ചു. അസിസ്റ്റൻ്റ് സെക്രട്ടറി പി.അരവിന്ദൻ സ്വാഗതം പറഞ്ഞു
അരങ്ങ് സംസ്ഥാന കലോൽസവത്തിൽ വിവിധ ഇനങ്ങളിൽ ഫസ്റ്റ്, സെക്കൻ്റ് നേടിയ കുടുംബശ്രീ അംഗങ്ങൾക്കും, ഫാർമേഴ്സ് ബാങ്കിൽ നിന്നും റിട്ടയർ ചെയ്ത മാനേജിങ്ങ് ഡയരക്ടർ കെ.ശശിക്കും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിഡിഎസി ൻ്റെ ഉപഹാരം നൽകി. കുടുംബശ്രീ അംഗങ്ങൾ കലക്ട് ചെയ്ത പുസ്തകം ജന പ്രതിനിധികളായ ഫായിസ് ബീരിച്ചേരി, കെ.എം ഫരീദാ, എം.ഷൈമ, സിഡിഎസ് വൈസ് ചെയർ പേഴ്സൻ എം ഖൈറുന്നിസ എന്നിവർ ഏറ്റു വാങ്ങി. ജി.ആർ സി, കമ്മ്യൂണിററി കൗൺസിലർ സി. രജിത നന്ദി പറഞ്ഞു.

