Trending News





ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൻ്റെ ആദ്യത്തെ ബജറ്റില്‍ സ്വർണത്തിനും വെള്ളിക്കും വില കുറയുമെന്ന് പ്രഖ്യാപനം. 20 ധാതുക്കള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനും വില കുറയുമെന്നാണ്, കാരണം സ്വര്‍ണത്തിൻ്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറ് ശതമാനമാണ് കുറച്ചത്. പ്ലാറ്റിനത്തിൻ്റെ കസ്റ്റംസ് ഡ്യൂട്ടി 6.4 ശതമാനവും കുറച്ചു.
Also Read
ക്യാൻസർ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. ഇതോടെ കാൻസർ മരുന്നുകളുടെയും വില കുറയും. മൊബൈല്‍ ഫോണുകളുടെ ഇറക്കുമതി തീരുവ കുറച്ചു. കൂടാതെ ലെതറിനും തുണിത്തരങ്ങള്‍ക്കും വില കുറയും. അതേസമയം, പ്ലാസ്റ്റിക്കിന് വില കൂടും. എക്‌സറേ ട്യൂബുകള്‍ക്ക് തീരുവ കുറയ്ക്കും. മൊബൈല്‍ ഫോണുകള്‍ക്കും മൊബൈല്‍ പിസിബിഎസിനും മൊബൈല്‍ ചാർജറുകള്‍ക്കുമുള്ള ഇറക്കുമതി നികുതി 15 ശതമാനമായി കുറച്ചു.

Sorry, there was a YouTube error.