Categories
Kerala news

രാത്രി പരിശോധന ഇന്നും ഇല്ല; സ്ഫോടനം നടന്നു എന്ന വാർത്ത തള്ളി; നാളെ മുതൽ കൂടുതൽ യന്ത്രങ്ങൾ ഉപയോഗിച്ച് തിരച്ചിൽ

മംഗളുരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ എട്ടാം ദിവസവും തുടർന്നു. രാത്രി പരിശോധന യുണ്ടാവില്ല. നാളെ മുതൽ കൂടുതൽ യന്ത്രങ്ങൾ ഉപയോഗിച്ച് പുഴയിലും കരയോട് ചേർന്ന ഭാഗത്തും തിരച്ചിൽ ശക്തമാക്കാനാണ് സാധ്യത. ഇന്ന് സൈന്യമാണ് സന്നദ്ധപ്രവർത്തകരെയും മാധ്യമങ്ങളെയും ഒഴിവാക്കി തിരച്ചിൽ നടത്തിയത്. അതേസമയം മറുഭാഗത്ത് പുഴയിൽനിന്നും വെള്ളം ഇരിച്ചുകയറി വീടുകൾ തകർന്ന് കാണാതായ ഒരു സ്‌ത്രീയുടെ മൃതദേഹം കണ്ടുകിട്ടി. മൃതദേഹം ഏറ്റടുത്ത് ബന്ധുക്കൾ സംസ്ക്കരിക്കുകയും ചെയ്തു. മറുകരയിൽ വലിയ ഉയരത്തിൽ വെള്ളം കയറാൻ കാരണം ദുരന്തത്തോടപ്പം വലിയ സ്ഫോടനം നടന്നതായുള്ള വാദം ജില്ലാ ഭരണകൂടം തള്ളി. അപകടത്തിൽ പെട്ട ടാങ്കർ പുഴയിലേക്ക് വീണപ്പോൾ സ്ഫോടനം നടന്നതായി സംസാരം പ്രചരിക്കുകയാണ്‌. ഇതാണ് ഭരണകൂടം തള്ളിയത്.

അത്തരം സംഭവങ്ങൾ സ്ഥലത്ത് ഉണ്ടായിട്ടില്ല എന്നാണ് പറയുന്നത്. അതേസമയം സ്ഫോടനം നടന്നതായി നാട്ടുകാർ സ്ഥിരീകരിച്ചു എന്ന വാർത്ത മലയാളം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉഗ്ര ശബ്ദത്തോടെ വെള്ളം തിരിച്ചുകയറുകയിരുനെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. മലയാള മാധ്യമങ്ങളുടെ ഇടപെടലാണ് സംഭവം സർക്കാർ ഗൗരവത്തിൽ എടുത്ത് തിരച്ചിൽ തുടരുന്നത് എന്ന് നാട്ടുകാർ പറയുന്നു. അർജുനയുള്ള തിരച്ചിലാണ് മറ്റു കാണാതായവർക്കും പ്രതീക്ഷയെന്ന് കാണാതായവരുടെ ബന്ധുക്കൾ പറയുന്നു. മലയാളികൾ നടത്തുന്ന ഇടപെടലിലാണ് ഞങ്ങളുടെയും പ്രതീക്ഷയെന്ന് അവർ പറയുന്നു. നദിയിലേക്ക് പതിച്ച ടാങ്കർ ലോറി പൊട്ടിത്തെറിച്ചുവെന്ന വാർത്തകൾ തള്ളി കാർവാർ എസ്പി നാരായണ. സ്ഫോടനം ഉണ്ടായിട്ടില്ലെന്നും വ്യാജവാർത്ത പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഒഴുകിപ്പോയ ടാങ്കറുകൾ പൊട്ടിത്തെറിച്ചില്ല. നദിയിൽ നിന്നും കണ്ടെടുത്ത മൃതദേഹങ്ങളിൽ പൊള്ളലേറ്റ പാടുകളും ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest