
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗത്തിലെക്ക് രജിസ്റ്റർ ചെയ്തവരുടെ എണ്ണം കൂടി. ഓൺലൈനായി ഇതുവരെ 4590 പേരാണ് അപേക്ഷ നൽകിയത്. സംഗത്തിലെക്ക് ആവശ്യം 3500 ആളുകളാണ്. ദേവസ്വം ബോർഡ് നേരിട്ട് 500 പേരെ ക്ഷണിക്കുന്നതിനാൽ ഓൺലൈൻ അപേക്ഷകരിൽ 3000 ആളുകൾക്ക് മാത്രമാണ് അനുമതി ലഭിക്കുക. ആയതിനാൽ രജിസ്ട്രേഷൻ നടപടി അവസാനിപ്പിച്ചു. ആദ്യം വന്ന അപേക്ഷകരിൽ 3000 പേരെ ഇതിനായി തെരെഞ്ഞെടുക്കും. വിവിധ സെഷനുകളിൽ പങ്കെടുക്കുന്ന പ്രമുഖരെ തീരുമാനിച്ചു. ശബരിമല മാസ്റ്റർ പ്ലാൻ വിഷയാവതരണം നടത്തുന്നത് കെ ജയകുമാർ ഐ.എ.എസ് ആയിരിക്കും. മാത്യു ജോസഫ് മാസ്റ്റർ പ്ലാൻ ഹൈപ്പർ കമ്മിറ്റി അംഗങ്ങളായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ശബരിമലയുടെ ആത്മീയ ടൂറിസം സാധ്യത വിഷയാവതരണം നടത്തുന്നത് കെ ബിജു ഐ.എ.എസ്, വേണു രാജാമണി, പി എസ് പ്രശാന്ത് എന്നിവരായിരിക്കും. തിരക്ക് നിയന്ത്രണം സംബന്ധിച്ച വിഷയാവതരണം എ ഹേമചന്ദ്രൻ, ജി എസ് പ്രദീപ്, കെഎസ്ഡി എം.എ. ജേക്കബ് പുന്നൂസ്, ശ്രീരാം സാംബശിവ റാവു ഐ.എ.എസ് എന്നിവരായിരിക്കും.
കന്നി മാസ പൂജകൾക്ക് ആയി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20ന് പമ്പയിൽ നടക്കും. വിപുലമായ ഒരുക്കങ്ങൾ ആണ് ദേവസ്വം ബോർഡും സർക്കാരും ചേർന്ന് നടത്തുന്നത്. ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്ക് ബുദ്ധിമുട്ട് വരാതെ വേണം സംഗമം നടത്താൻ എന്ന് ഹൈക്കോടതി പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. 21 ന് രാത്രിയാണ് നട അടയ്ക്കുക.
