ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ നേരിൽ കാണാനെത്തി ജർമൻ സംഘം

You are currently viewing ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ നേരിൽ കാണാനെത്തി ജർമൻ സംഘം

ഉദുമ: അജൈവ മാലിന്യ ശേഖരണത്തിലും തരംത്തിരിക്കലിലും മാതൃകപരമായ പ്രവർത്തനം കാഴ്ച വെക്കുന്ന ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ പഠിക്കാൻ ജർമ്മൻ സംഘം ഉദുമ ഗ്രാമപഞ്ചായത്ത് സന്ദർശിച്ചു. ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈൽഡ് പ്ലാസ്റ്റിക് എന്ന സ്ഥാപനത്തിൻ്റെ പ്രതിനിധികളായ സെലൻ അസിന, മെയ്ഹു ലാംമംനെൻ എന്നിവരാണ് ഉദുമ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയുടെ വാതിൽപ്പടി ശേഖരണം നേരിൽ കാണാനെത്തിയത്. ഹരിത കർമ്മ സേനയുടെ കൂടെ വീടുകളിൽ മാലിന്യ ക്ഷകരണത്തിറങ്ങിയ ഇവർ ഹരിത കർമ്മ സേനയുടെ പ്രാഥമിക ഘട്ട തരംത്തിരിക്കൽ പ്രവർത്തനത്തിലും പങ്കാളികളായി. പഞ്ചായത്ത് പ്രസിഡെൻ്റ് പി ലക്ഷ്മി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൈനബ അബൂബക്കർ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീബി, വി ഇ ഒ പ്രവീൺ കുമാർ കെ.സി എന്നിവർ ഇവരെ അനുഗമിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായ മാലിന്യ ശേഖരണത്തിൽ പുത്തൻ മാതൃക തീർക്കുന്ന ഹരിത കർമ്മ സേന പദ്ധതിയെ പ്രശംസിച്ച ജർമ്മൻ സംഘം വീടുകളിൽ മാലിന്യ തരം തിരിച്ചു വെക്കുന്ന ജനങ്ങളുടെ രീതി ഇത്തരം പദ്ധതിയുടെ വിജയത്തിന് പിന്തുണ നൽകുമെന്നും അഭിപ്രായപ്പെട്ടു.

0Shares