കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ 14-ാമത് ജില്ലാ കൺവെൻഷൻ ഫെബ്രുവരി 20ന് കാഞ്ഞങ്ങാട് രാജ് റെസിഡൻസിയിൽ നടക്കും

You are currently viewing കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ 14-ാമത് ജില്ലാ കൺവെൻഷൻ ഫെബ്രുവരി 20ന് കാഞ്ഞങ്ങാട് രാജ് റെസിഡൻസിയിൽ നടക്കും

കാഞ്ഞങ്ങാട്: രാവിലെ 10 മണിക്ക് സി ഒ എ സംസ്ഥാന ജനറൽ സെക്രട്ടറി പി.ബി സുരേഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സി ഒ എ ജില്ലാ പ്രസിഡൻ്റ് വി.വി മനോജ് അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ കേബിൾ ടിവി രംഗം കോർപ്പറേറ്റ് അധിനിവേശത്തിനെതിരെ പൊരുതി മുന്നേറി 35 വർഷം പിന്നിടുകയാണ്. സമാനതകളില്ലാത്ത ജൈത്രയാത്രയാണ് സി ഒ എയുടെതും കേരളാവിഷൻറെതും. ജില്ലയിൽ ഒരുലക്ഷത്തിൽ അധികം ഡിജിറ്റൽ സേവനദാതാക്കളും അറുപതിനായിരത്തോളം ബ്രോഡ്ബാൻ്റ് വരിക്കാരുമുണ്ട്. കേബിൾ ടി വി രംഗത്തെ കോർപ്പറേറ്റ് അധിനിവേശത്തെ ചെറുക്കുന്നതിനായി സി.ഒ.എ യുടെ നേത്യത്വത്തിൽ കേബിൾ ടിവി ഓപ്പറേറ്റർമാരുടെ പങ്കാളിത്തത്തോടെ ആരംഭിച്ചവയാണ് കേരള വിഷൻ സംരംഭങ്ങൾ. സമാനതകളില്ലാത്ത ഒരു ജൈത്രയാത്രയാണ് കേരളാവിഷൻ്റേത്. മുപ്പതുലക്ഷം വരിക്കാരുള്ള കേരളവിഷൻ ഡിജിറ്റൽ ടിവി ഇന്ത്യയിലെ ഏറ്റവും വലിയ 5-ാ മത്തെ സേവന ദാതാവാണ്. കേരള വിഷൻ ബ്രോഡ്‌ബാൻ്റ് 12 ലക്ഷം വരിക്കാരുമായി ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ സർവ്വീസ് പ്രൊവൈഡറായി മുമ്പോട്ട് പോകുമ്പോൾ കേരളത്തിൽ ഈ രണ്ട് വിഭാഗങ്ങളിലും വർഷങ്ങളായി തുടർച്ചയായി ഒന്നാം സ്ഥാനത്ത് കേരള വിഷൻ തുടരുകയാണ്.

ഇന്ത്യയിൽ റൂറൽ കണക്റ്റിവിറ്റിയിലും അതാതുരംഗത്തെ അതിവേഗ വളർച്ച രേഖപ്പെടുത്തിയ സ്ഥാപനങ്ങളുടെ പട്ടികയിലും കേരള വിഷൻ ഒന്നാമതാണ്. കാസർഗോഡ് ജില്ലയിലെ ഗ്രാമ ഗ്രാമാന്തരങ്ങളിലെയും നഗരങ്ങളിലെയും ദൈനംദിന സംഭവവികാസങ്ങൾ കൃത്യമായും വ്യക്തമായും, പക്ഷപാത രഹിതമായും സമയബന്ധിതമായി പൊതുജനങ്ങളെ അറിയിക്കുന്നതിനും, അടിസ്ഥാന വർഗ്ഗങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് ജില്ലാ ചാനലും മൂന്ന് പ്രാദേശിക ചാനലുകളും സംപ്രേഷണം ചെയ്‌തു വരുന്നു. വാർത്തയ്ക്ക് പുറമേ ജില്ലയിലെ പ്രധാന ഉത്സവാഘോഷങ്ങളുടെ തൽസമയ സംപ്രേഷണവും വിനോദ വിജ്ഞാന പരിപാടികളുമെല്ലാം കോർത്തിണക്കി കാലോചിതമായ രീതിയിലാണ് ഈ നാല് ചാനലുകളുടെയും പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്.

വാർത്ത സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ സതീഷ് കെ പാക്കം, സി.ഒ.എ ജില്ലാ പ്രസിഡൻ്റ് വി.വി മനോജ്, സി.ഒ.എ ജില്ലാ സെക്രട്ടറി ഹരിഷ് പി നായർ, കെ.സി.സി.എൽ ഡയറക്‌ടർ ലോഹിതാക്ഷൻ, ജില്ലാ ട്രഷറർ വിനോദ് പി, പോഗ്രാം കമ്മിറ്റി ചെയർമാൻ ടി.വി മോഹനൻ, എന്നിവർ സംബന്ധിച്ചു.

0Shares