കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സഞ്ജയ് കുമാർ ഐ.എ.എസ് കാസറഗോഡ്; ജില്ലയിലെ തിരഞ്ഞെടുപ്പ് വരണാധികാരികളുടെ യോഗത്തിൽ സംസാരിച്ചു; കൂടുതൽ അറിയാം..

You are currently viewing കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സഞ്ജയ് കുമാർ ഐ.എ.എസ് കാസറഗോഡ്; ജില്ലയിലെ തിരഞ്ഞെടുപ്പ് വരണാധികാരികളുടെ യോഗത്തിൽ സംസാരിച്ചു; കൂടുതൽ അറിയാം..

കാസറഗോഡ്: 2025ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് സംബന്ധിച്ച നിർദ്ദേശങ്ങളിൽ സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചിഹ്നം ശിപാർശ ചെയ്യുന്നതിനെ ചുമതലപ്പെടുത്തിയിട്ടുള്ള ജില്ല, പ്രാദേശിക പാർട്ടി ഭാരവാഹികളുടെ ഒപ്പ് സാക്ഷ്യപ്പെടുത്തി അതത് രാഷ്ട്രീയപാർട്ടികളുടെ സംസ്ഥാന ഭാരവാഹികൾ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് /വരണാധികാരികൾക്ക് നൽകണം. അത്തരത്തിൽ സ്ഥാനാർത്ഥികൾക്ക് ചിഹ്നം ശിപാർശ ചെയ്യുന്നതിന് അധികാരപ്പെടുത്തിയിട്ടുള്ള പാർട്ടി ഭാരവാഹികൾ ശിപാർശ കത്ത് സ്വന്തം കൈപ്പടയിൽ ഒപ്പുവെച്ച് ബന്ധപ്പെട്ട വരണാധികാരികൾക്ക് നവംബർ 24 വൈകുന്നേരം മൂന്ന് മണിക്ക് മുമ്പായി ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളെയും സ്ഥാനാർത്ഥികളെയും അറിയിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിൽ അറിയിച്ചു. പട്ടിക ഒന്ന്, രണ്ട്, മൂന്ന് എന്നിവയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചിഹ്നങ്ങൾ ബന്ധപ്പെട്ട രാഷ്ട്രീയപാർട്ടികളുടെ സംസ്ഥാന, ജില്ലാ, മേഖലാതല ഭാരവാഹി ശുപാർശ ചെയ്യുന്ന സ്ഥാനാർത്ഥികൾക്ക് മാത്രമേ അനുവദിക്കാൻ പാടുള്ളൂ. പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്വതന്ത്ര ചിഹ്നങ്ങളിൽ ഏതെങ്കിലും രാഷ്ട്രീയപാർട്ടികൾക്ക് മുൻഗണന അടിസ്ഥാനത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിട്ടുണ്ടെങ്കിൽ ആ രാഷ്ട്രീയപാർട്ടിയുടെ സംസ്ഥാന, ജില്ലാ, മേഖലാതല ഭാരവാഹികൾ ശുപാർശ ചെയ്യുന്ന സ്ഥാനാർത്ഥികൾക്ക് വേണം ചിഹ്നം നൽകേണ്ടത്.

എന്നാൽ ഏതെങ്കിലും വാർഡിൽ, നിയോജകമണ്ഡലത്തിൽ നാലാം പട്ടികയിലെ ചിഹ്നം അനുവദിച്ച രാഷ്ട്രീയപ്പാർട്ടി സ്ഥാനാർഥി ഇല്ലെങ്കിൽ മറ്റു സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് ആവശ്യപ്പെടുന്ന പക്ഷം അത്തരത്തിലുള്ള സ്വതന്ത്ര ചിഹ്നങ്ങൾ അനുവദിക്കാവുന്നതാണ്. കൂടാതെ നാലാം പട്ടികയിലെ മറ്റ് സ്വതന്ത്രചിഹ്നങ്ങളും സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് അനുവദിക്കാവുന്നതാണ്. ഏതെങ്കിലും രാഷ്ട്രീയപാർട്ടികൾ സ്ഥാനാർത്ഥികൾക്ക് ചിഹ്നം നൽകുന്നതിനുള്ള ശുപാർശ കത്ത് ചെയ്തിട്ടുണ്ടെങ്കിൽ പ്രസ്തുത വിവരവും പുതുതായി ആരെയെങ്കിലും ശിപാർശ ചെയ്യുന്നുവെങ്കിൽ ആ വിവരവും നവംബർ 24ന് വൈകുന്നേരം 3 നകം വരണാധികാരിക്ക് ലഭ്യമാക്കാനും നിർദ്ദേശം നൽകുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി.

പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ അവലോകനത്തിൻ്റെ ഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സഞ്ജയ് കുമാർ ഐ.എ.എസ് കാസറഗോഡ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലയിലെ തിരഞ്ഞെടുപ്പ് വരണാധികാരികളുടെ യോഗത്തിൽ സംബന്ധിച്ചു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി.

0Shares