Categories
health Kerala news

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു; ജഗ്രതയോടെ ആരോഗ്യവകുപ്പ്; സ്ഥിതിഗതികൾ വിലയിരുത്തി ആരോഗ്യ മന്ത്രിയും

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പനി പിടിപെട്ട് ദിവസങ്ങളായി ചികിത്സയിലാണ് യുവതി. പനിയുടെ തീവ്രതയും അസ്വാസ്ഥതയും തുടരുന്നതിനാൽ നിപ പരിശോധനക്ക് സ്രവം അയക്കുകയാണുണ്ടായത്. ഈ പരിശോധനയിലാണ് പോസറ്റീവ് റിസൾട്ട് വന്നതും നിപ വൈറസാണെന്ന് സ്ഥിരീകരിച്ചതും. പൂനെ വൈറോളജി ലാബിലെ പരിശോനയില്‍ ആണ് സ്ഥിരീകരിച്ചത്. സംഭവം ഗൗരവമായതിനാൽ ആരോഗ്യമന്ത്രി മലപ്പുറത്തേക്ക് തിരിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest