പകൽ വിശ്രമകേന്ദ്രത്തിൻ്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തണം; സാമൂഹ്യ സുരക്ഷാ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണം; കേരള സീനിയർ സിറ്റിസൺസ് ഫോറം വെള്ളിക്കോത്ത് യൂണിറ്റ് വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു

  • Post category:local news / news
  • Reading time:1 min read
You are currently viewing പകൽ വിശ്രമകേന്ദ്രത്തിൻ്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തണം; സാമൂഹ്യ സുരക്ഷാ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണം; കേരള സീനിയർ സിറ്റിസൺസ് ഫോറം വെള്ളിക്കോത്ത് യൂണിറ്റ് വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു

കാഞ്ഞങ്ങാട്: കേരള സീനിയർ സിറ്റിസൺസ് ഫോറം വെള്ളിക്കോത്ത് യൂണിറ്റിൻ്റെ 2023 -24 വാർഷിക ജനറൽ ബോഡിയോഗം വെള്ളിക്കോത്ത് പകൽ വിശ്രമ കേന്ദ്രത്തിൽ വച്ച് നടന്നു. കേന്ദ്ര ഗവൺമെന്റിൻ്റെ പുതുതായി ആവിഷ്കരിച്ച 70 വയസ്സ് തികഞ്ഞ വയോജനങ്ങൾക്കുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരളത്തിൽ അടിയന്തരമായി നടപ്പിലാക്കുക, സാമൂഹ്യ സുരക്ഷാ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക, ഇന്ത്യൻ റെയിൽവേ വയോജനങ്ങൾക്ക് നൽകിവരുന്ന യാത്രാ നികുതി ഇളവ് പുനസ്ഥാപിക്കുക, കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും വയോജന ക്ലബ്ബ് രൂപീകരിച്ചവരുടെ മാനസിക ഉല്ലാസം ഉറപ്പുവരുത്തുക, വെള്ളിക്കോത്ത് പകൽ വിശ്രമ കേന്ദ്രത്തിൻ്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങൾ പ്രമേയത്തിലൂടെ വാർഷിക ജനറൽ ബോഡിയോഗം അധികൃതരോട് ആവശ്യപ്പെട്ടു. കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ ജോയിന്റ് സെക്രട്ടറി നാരായണൻ അടിയോടി വാർഷിക ജനറൽബോഡിയോഗം ഉദ്ഘാടനം ചെയ്തു. വെള്ളിക്കോത്ത് യൂണിറ്റ് പ്രസിഡണ്ട് സി.കെ.കെ നമ്പ്യാർ അധ്യക്ഷത വഹിച്ചു. കേരള സീനിയർ സിറ്റിസൺ ഫോറം കാസർഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുൾ റഹിമാൻ മാസ്റ്റർ, എം. അരവിന്ദാക്ഷൻ നായർ, സി.പി. ഉണ്ണികൃഷ്ണൻ, ടി.വി. നാരായണൻ എന്നിവർ സംസാരിച്ചു. ശോഭ, കാഞ്ചന നാരായണി എന്നിവർ പ്രാർത്ഥനയും പത്മനാഭൻ പ്രമേയവും അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി സി. രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും സ്വാഗതവും പി.സി. സതി നന്ദിയും പറഞ്ഞു.

0Shares