
കാസർകോട്: വിദ്യാനഗർ ബി.സി റോഡുള്ള എ.ബി.സി സെയിൽസ് കോർപറേഷനിൽ ക്രിസ്മസ് ന്യൂ ഇയർ പ്രമാണിച്ചുള്ള മെഗാ സെയിലിന് തുടക്കമായി. എ.ബി.സിയുടെ 26 വാർഷികമായതിനാൽ സാധാരണ ഉപഭോക്താക്കൾക്ക്പോലും ഏറെ പ്രയോജന പ്രദമാകുന്ന നിലയിലാണ് മെഗാ സെയിൽ പ്രഖ്യാപിച്ചിട്ടുള്ളത്. “ആദ്യം വാങ്ങാം ലാഭത്തിൽ വാങ്ങാം” എന്ന തലക്കെട്ടോടെ ആരംഭിച്ചിരിക്കുന്ന ഈ മെഗാ സെയിലിൽ ടൈൽ ഉത്പന്നങ്ങൾക്ക് 50% വരെ വിലകിഴിവ് നൽകുന്നുണ്ട്. കൂടാതെ ഒരു പവൻ സ്വർണ്ണത്തിൻ്റെ വിലയിൽ ഒരു വീട്ടിലേക്കുള്ള മുഴുവൻ ടൈൽസുകളും സാനിറ്ററി ഉത്പന്നങ്ങളും ഗംഭീര ഓഫറായി നിങ്ങൾക്ക് സ്വന്തമാക്കാനാകും. ഇതിന് പുറമെ ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് സ്പെഷ്യൽ ഡിസ്‌കൗണ്ട്, പ്രീമിയം ക്വാളിറ്റി ഉത്പന്നങ്ങൾക്ക് കോംബോ ഓഫറും ലഭ്യമാണ്. പുതിയ സ്റ്റോക്കും ഒട്ടനവധി ഡിസൈനുകളും എ.ബി.സിയിൽ എത്തിയിട്ടുണ്ട്. ഒന്നരക്കോടി സ്‌ക്യൂയർ ഫീറ്റ് സ്റ്റോക്ക് നിലവിലുള്ളതായി അധികൃതർ പറഞ്ഞു. ആവശ്യക്കാർക്ക് ബൾക്ക് പർച്ചേസിനുള്ള സൗകര്യമുണ്ട്. അഡ്വാൻസ് ബുക്കിങ്ങും സ്വീകരിക്കുന്നുണ്ട്. കാസർഗോഡ് ഷോറൂമിൽ നടന്ന മെഗാ സെയിലിൻ്റെ ഉദ്‌ഘാടനം സഅദിയ സെന്റെർ ഇമാം മുബഷിർ ഹാഷിമി നിർവഹിച്ചു. എ.ബി.സി ഡയറക്ടർമാർ, നല്ലവരായ ഉപഭോക്താക്കൾ എ.ബി.സി ജീവനക്കാർ അടക്കം നിരവധിപേർ സംബന്ധിച്ചു. എ.ബി.സിയുടെ എല്ലാ ഷോറൂമുകളിലും ഈ ഓഫർ ലഭ്യമാണ്.

