സ്‌പീക്കർ ഷംസീറിൻ്റെ മണ്ഡലത്തിലെ കോടിയേരി ഗണപതി ക്ഷേത്രക്കുളം; നവീകരിക്കാൻ 64 ലക്ഷം രൂപയുടെ ഭരണാനുമതി

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing സ്‌പീക്കർ ഷംസീറിൻ്റെ മണ്ഡലത്തിലെ കോടിയേരി ഗണപതി ക്ഷേത്രക്കുളം; നവീകരിക്കാൻ 64 ലക്ഷം രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: സ്‌പീക്കർ എ.എൻ ഷംസീറിൻ്റെ മണ്ഡലത്തിലെ ഗണപതി ക്ഷേത്രത്തിൻ്റെ കുളം നവീകരിക്കാൻ 64 ലക്ഷം രൂപയുടെ ഭരണാനുമതി. തലശേരി കോടിയേരിയിലെ കാരാൽ തെരുവ് ഗണപതി ക്ഷേത്തിൻ്റെ കുളം നവീകരിക്കാനാണ് ഭരണാനുമതി നൽകിയിരിക്കുന്നത്. ഇക്കാര്യം അറിയിച്ച് കൊണ്ട് എ.എൻ ഷംസീർ തന്നെയാണ് ഫേസ് ബുക്ക് പോസ്റ്റ് ഇട്ടത്.

ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

തലശ്ശേരി കോടിയേരിയിലെ ഏറെ പുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നാണ് കാരാൽ തെരുവിൽ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രം.

ഈ ക്ഷേത്രത്തോട് ചേർന്നുള്ള ക്ഷേത്രകുളത്തിൻ്റെ നവീകരണത്തിനായി 64 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായി.

പഴമയുടെ പ്രൗഡി നിലനിർത്തി കൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്തമാസം ആവുമ്പോഴേക്കും ക്ഷേത്രകുളം നവീകരണ പ്രവൃത്തികൾ ആരംഭിക്കുവാൻ സാധിക്കും.

0Shares