മിഷൻ ഇന്ദ്രധനുഷ് 5.0; അഞ്ചു വയസുവരെയുള്ള 12 കുട്ടികൾക്കാണ് കുടിവെപ്പ് നൽകി

You are currently viewing മിഷൻ ഇന്ദ്രധനുഷ് 5.0; അഞ്ചു വയസുവരെയുള്ള 12 കുട്ടികൾക്കാണ് കുടിവെപ്പ് നൽകി

അഡൂർ / കാസർകോട്: ദേലമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ അഡൂർ, പള്ളങ്കോട് മൈലാട്ടി ഹസൈനാറിൻ്റെ വീട്ടിൽ ഒന്നാംഘട്ടത്തിലെ കുത്തിവെപ്പ് നൽകി. ആദ്യദിവസം കുത്തിവെപ്പ് പൂർത്തിയാക്കാത്ത അഞ്ചു വയസുവരെയുള്ള 12 കുട്ടികൾക്കാണ് കുടിവെപ്പ് നൽകിയത്.

വാർഡിലെ ടാർജറ്റ്‌ ഗ്രൂപ്പിൽ പെട്ട 18 കുട്ടികളാണ് ഉണ്ടായിരുന്നത്. വരും ദിവസങ്ങളിൽ 100% അച്ചിവ്മെണ്ട് നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾ നടത്താൻ മെഡിക്കൽ ഓഫീസർ ഡോ. സരള നിർദ്ദേശിച്ചു.

ഗ്രാമപഞ്ചായത്ത് വാർഡ് അംഗം താഹിറ ബഷീറിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് അഡ്വ. എ.പി ഉഷ ഉത്ഘാടനം ചെയ്‌തു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുരേഷ് കുമാർ, അബ്ദുൽ റഹ്മാൻ, നഴ്‌സുമാരായ സുമ, ആയിഷത്ത് മൈമൂന, അനുശ്രീ, അനുപ്രിയ, എന്നിവർ സംസാരിച്ചു. ആശ വർക്കർ സവിത റായ്, അംഗനവാടി ടീച്ചർ കമലാക്ഷി എന്നിവർ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി.

0Shares