കർഷകരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്ന കേന്ദ്ര സർക്കാർ നിലപാടിന് രാജ്യം വലിയവില നൽകേണ്ടി വരും: സി.ടി അഹമ്മദലി

  • Post category:local news / news
  • Reading time:1 min read
You are currently viewing കർഷകരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്ന കേന്ദ്ര സർക്കാർ നിലപാടിന് രാജ്യം വലിയവില നൽകേണ്ടി വരും: സി.ടി അഹമ്മദലി

കാസർകോട്: നിലനിൽപിനായി പേരാടുന്ന കർഷകരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്ന കേന്ദ്ര സർക്കാർ നിലപാടിന് രാജ്യം വലീയവില നൽകേണ്ടി വരുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി . രാജ്യത്തെ മനുഷ്യർക്ക് അന്നം നൽകുന്ന കർഷകർക്ക് താങ്ങാ വേണ്ട സർക്കാർ അവരെ തകർക്കാനാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് വേളയിൽ കർഷകർക്ക് നൽകിയ അവകാശങ്ങൾ ഒന്നുപോലും നടപ്പിലാക്കാത്ത സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാറിന് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും സി.ടി കൂട്ടിച്ചേർത്തു.

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യം അർപ്പിച്ചും എൽ.ഡി.എഫ്ഗവൺമെൻ്റിന്‍റെ കർഷക ദ്രോഹ നയങ്ങൾക്കുമെതിരെ സ്വതന്ത കർഷക സംഘം സംസ്ഥാന വ്യപകമായി നടത്തുന്ന സമരത്തിന്‍റെ ഭാഗമായി സ്വതന്ത്ര കർഷക സംഘം കാസർകോട് ജില്ലാ കമ്മിറ്റി പുതിയ ബസ്റ്റാൻ്റ് ഒപ്പ് മരചുവട്ടിൽ സംഘടിപ്പിച്ച ‘കർഷക ചത്വരം ‘ സമരപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.ടി.

ചടങ്ങില്‍ ജില്ലാപ്രസിഡണ്ട്സി.എ അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹസ്സൻ നെക്കര സ്വാഗതംപറഞ്ഞു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ്ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, അസീസ് മരിക്കെ,മൂസബി.ചെർക്കള, എ.എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെർക്കള, ഇ. അബൂബക്കർ ഹാജി, കെ.ബി മുഹമ്മദ് കുഞ്ഞി എം.അബ്ദുല്ല മുഗു, ഇബ്രാഹിം ഹാജി പാലാട്ട്, സി.എം. ഖാദർ ഹാജി, സോളാർ കുഞ്ഞാഹമ്മദ് ഹാജി, ഉസ്മാൻ പാണ്ഡ്യാല, ഹമീദ് മച്ചംമ്പാടി, കൊവ്വൽ അബ്ദുൽ റഹ്മാൻ ഹാജി,
ഒ.ടി അഹമ്മദ് ഹാജി, ഖലീൽ മരിക്കെ, ഇ.ആർ. ഹമീദ്, അബ്ബാസ് ബന്താട്, എസ്.പി.സലാഹുദ്ധീൻ എന്നിവര്‍ പ്രസംഗിച്ചു.

0Shares