Categories
Kerala local news news

മാധ്യമ രംഗത്തെ കുത്തകവൽക്കരണം; പ്രതിരോധിക്കാൻ സർക്കാർ ഇടപെടൽ നടത്തണമെന്ന്സി.ഒ.എ കാസര്‍കോട് ജില്ല കണ്‍വെന്‍ഷന്‍

കാഞ്ഞങ്ങാട്: മാധ്യമ രംഗത്തെ കുത്തകവൽക്കരണം പ്രതിരോധിക്കാൻ സർക്കാർ ഇടപെടണമെന്ന് സി.ഒ.എ കാസർഗോഡ് ജില്ലാ കൺവെൻഷൻ പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു. കേബിള്‍ ടി.വി. ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ 14-മത് കാസര്‍കോട് ജില്ല കണ്‍വെന്‍ഷന്‍ രാജ് റെസിഡൻസിയിൽ ജില്ലാ പ്രസിഡൻ്റ് വി.വി. മനോജ് പതാക ഉയർത്തിയോടെയാണ് കൺവെൻഷന് തുടക്കമായത്. സി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.ബി. സുരേഷ് ഉദ്ഘാടനം ചെയ്തു. മാറുന്ന കാലത്തിന് ഗുണകരമാകുന്ന രീതിയിലാണ് കേരളവിഷൻ്റെ കീ.ഒ.ടി.ടി. പ്ലാറ്റ് ഫോം എന്ന് പി.ബി സുരേഷ് പറഞ്ഞു. സി.ഒ.എ ജില്ലാ പ്രസിഡൻ്റ് വി.വി. മനോജ് അധ്യക്ഷത വഹിച്ചു. മാധ്യമ രംഗത്തെ കുത്തകവൽക്കരണം പ്രതിരോധിക്കാൻ സർക്കാർ ഇടപെടണമെന്നും ബദൽ സംവിധാനങ്ങളെ പ്രോൽസാഹിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

കാലഘട്ടത്തിൻ്റെ മാറ്റത്തിന് അനുസരിച്ചുള്ള ബിസിനസ് സാധ്യതകളെ പറ്റി കൺവെൻഷൻ ചർച്ച ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയുള്ള സി.സി.ടി.വി പ്രൊജക്ട്, എല്ലായിടത്തും സൗരോർജ്ജം, എല്ലാവർക്കും സോളാർ, വിനോദ സഞ്ചാര മേഖലക്കകത്തെ സാദ്ധ്യതകൾ, തുടങ്ങിയ പദ്ധതികളെ കുറിച്ച് ഡി.പി.ആർ തയ്യാറാക്കി കൺവെൻഷനിൽ അവതരിപ്പിച്ചു.
വൈദ്യുതി പോസ്റ്റിലൂടെ കേബിൾ വലിക്കുന്നതിനുള്ള അനിയന്ത്രിതമായ നിരക്ക് വർദ്ധനവ്, അഞ്ച് വർഷത്തേക്കുള്ള പോസ്റ്റൽ ലൈസൻസ് ഫീയുടെ 100 % വർദ്ധനവ്, ജിയോ, ഡിസ്നി, ഹോട്ടസ്റ്റാർ ലയനം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്നിവ കൺവെൻഷൻ ചർച്ച ചെയ്തു. സിഡ്കോ പ്രസിഡൻറ് കെ. വിജയകൃഷ്ണൻ, കെ.സി.സി.എൽ എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽ മംഗലത്ത്, കെ.സി.ബി.എൽ ഡയറക്ടർ ഷുക്കൂർ കോളിക്കര, കെ.സി.സി.എൽ ഡയറക്ടർ ലോഹിതാക്ഷൻ, സി.സി.എൻ. എം.ഡി. ടി.വി. മോഹനൻ ,കാസർകോട് വിഷൻ സെക്രട്ടറി പി.ആർ ജയചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു.

ജില്ലാ സെക്രട്ടറി ഹരിഷ് പി നായർ പ്രവർത്തന റിപ്പോർട്ടും, ജില്ലാ ട്രഷറർ വിനോദ്. പി സാമ്പത്തിക റിപ്പോർട്ടും, സി.സി.എൻ ചെയർമാൻ പ്രദീപ്കുമാർ. കെ ജില്ല ബിസിനസ് റിപ്പോർട്ടും അവതരിപ്പിച്ചു. കാസർകോട് മേഖല സെക്രട്ടറി പാർത്ഥസാരഥി, നീലേശ്വരം മേഖല സെക്രട്ടറി ബൈജുരാജ് സി.പി. എന്നിവർ പ്രമേയങ്ങളും സുധീഷ് വി.വി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ സതീശ്. കെ പാക്കം സ്വാഗതവും
കാഞ്ഞങ്ങാട് മേഖല സെക്രട്ടറി പി. പ്രകാശ് നന്ദിയും പറഞ്ഞു. കൺവെൻഷനിൽ ജില്ലയിലെ 200 പ്രതിനിധികൾ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *