നടുക്കടലില്‍ മത്സ്യ തൊഴിലാളികള്‍ തമ്മിൽ ഏറ്റുമുട്ടി; ഒരാള്‍ കൊല്ലപ്പെട്ടു, മറ്റൊരാളെ കാണാതായി; ഗുരുതരമായി പരുക്കേറ്റ ഒരാൾ ആശുപത്രിയിൽ

You are currently viewing നടുക്കടലില്‍ മത്സ്യ തൊഴിലാളികള്‍ തമ്മിൽ ഏറ്റുമുട്ടി; ഒരാള്‍ കൊല്ലപ്പെട്ടു, മറ്റൊരാളെ കാണാതായി; ഗുരുതരമായി പരുക്കേറ്റ ഒരാൾ ആശുപത്രിയിൽ

തമിഴ്നാട്ടില്‍ നടുക്കടലില്‍ മത്സ്യ തൊഴിലാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാളെ കാണാതായി. നാഗപട്ടണം അക്കരപ്പേട്ട് ഗ്രാമത്തിലെ ശിവനേശ ശെല്‍വമാണ് മരിച്ചത്. കാലാദിനാഥനെയാണ് കടലില്‍ കാണാതായത്. സംഘർഷത്തില്‍ ഗുരുതരമായി പരുക്കേറ്റ ആത്മനാഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വല മുറിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്. കേസില്‍ ഏഴു പേരെ അറസ്റ്റ് ചെയ്തതായി തമിഴ്നാട് പോലീസ് അറിയിച്ചു.

ഞായറാഴ്ച വൈകുന്നേരം ചെറിയ ബോട്ടില്‍ നാഗപട്ടണം അക്കരപ്പേട്ട തീരദേശ ഗ്രാമത്തിലെ എസ്.ആത്മനാഥൻ, എസ് ശിവനേശ സെല്‍വം, എസ് കളത്തിനാഥൻ എന്നീ മൂന്ന് പേരാണ് മത്സ്യബന്ധനത്തിനായി പോയത്. നാഗപട്ടണം മത്സ്യബന്ധന തുറമുഖത്ത് നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധനം നടത്തുന്നതിനിടെ യന്ത്രവത്കൃത ബോട്ടില്‍ എത്തിയ മത്സ്യത്തൊഴിലാളികളുമായി സംഘർഷമുണ്ടായത്. കടലിനടിയില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ ശിവനേശ സെല്‍വത്തിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി നാഗപട്ടണം സർക്കാർ മെഡിക്കല്‍ കോളേജിലേക്ക് അയച്ചിട്ടുണ്ട്.

0Shares