കാസർകോട് മത്സ്യ മാർക്കറ്റ് ശുചീകരിച്ച് അണുവിമുക്തമാക്കി; മീൻ വിൽപ്പന ആരംഭിക്കണമെങ്കിൽ കുറച്ചു ദിവസം കൂടി കാത്തിരിക്കണം

You are currently viewing കാസർകോട് മത്സ്യ മാർക്കറ്റ് ശുചീകരിച്ച് അണുവിമുക്തമാക്കി; മീൻ വിൽപ്പന ആരംഭിക്കണമെങ്കിൽ കുറച്ചു ദിവസം കൂടി കാത്തിരിക്കണം

കാസർകോട്: ജില്ലയിലെ പ്രധാന മത്സ്യ മാർക്കറ്റായ കാസർകോട് മത്സ്യ മാർക്കറ്റ് ശുചീകരിച്ച് അണുവിമുക്തമാക്കി. ലോക് ഡൗൺ തുടങ്ങിയത് മുതൽ അടഞ്ഞുകിടക്കുകയായിരുന്നു. സമീപത്തെ പച്ചക്കറി മാർക്കറ്റും ഉണക്കമീൻ കടകളും ലോക് ഡൗണിൽ തുറന്ന് പ്രവർത്തിക്കുന്നതും മത്സ്യ മാർക്കറ്റ് അടഞ്ഞുകിടക്കുന്നതിനെ കുറിച്ചും ചാനൽ ആർ.ബി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കാസർകോട് നഗരസഭയും പോലീസും ഫയർ ആൻഡ് സേഫ്റ്റി വിഭാഗവും ചേർന്ന് മാർക്കറ്റ് ശുചീകരിച്ച് അണുവിമുക്തമാക്കിയത്.

നഗരസഭ സെക്രട്ടറി ബിജു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രൂപേഷ്, നഗരസഭ ശുചീകരണ തൊഴിലാളികളും, പോലീസ് സേനയിൽ നിന്നും സി.ഐ റഹീം, എസ്.ഐ നളിനാക്ഷൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിൽ നിന്നും അസിസ്റ്റൻഡ് സ്റ്റേഷൻ ഓഫീസർ സത്യപ്രകാശ്‌, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിൻസ് രാജ്, പ്രസീദ് (ഡ്രൈവർ), മണികണ്ഠൻ(മെക്കാനിക്കൽ) തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ജീവനക്കാരും ശുചീകരണത്തിൽ പങ്കാളികളായി. പരിസരം ശുചീകരിച്ചതിന് ശേഷമാണ് മാർക്കറ്റ്
അണുവിമുക്തമാക്കിയത്. കാസർകോട് നഗരസഭ പരിധിയിൽ തുടരുന്ന ഹോട്ട് സ്പോട്ട് മാറി സർക്കാരിൽ നിന്നും സോൺ ഇളവ് ലഭിച്ചാൽ ഉടൻ മീൻ വിൽപന ജാഗ്രതയോടെ പുനരാരംഭിക്കാനാകുമെന്ന് സെക്രട്ടറി ബിജു ചാനൽ ആർ.ബിയോട് പറഞ്ഞു.

0Shares