മീന്‍ലോറിയില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; 140 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

  • Post category:news
  • Reading time:1 min read
You are currently viewing മീന്‍ലോറിയില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; 140 കിലോ കഞ്ചാവുമായി  രണ്ടുപേർ പിടിയിൽ

മീന്‍ലോറിയില്‍ കഞ്ചാവ് കടത്താന്‍ ശ്രമം. 140 കിലോ കഞ്ചാവുമായി രണ്ടുപേരെയാണ് പോലീസ് പിടികൂടിയത്. പച്ചമീന്‍ കൊണ്ടുവരുന്ന പെട്ടികള്‍ക്കിടയില്‍ വലിയ പ്ലാസ്റ്റിക് ചാക്കുകളില്‍ ഒളിപ്പിച്ചായിരുന്നു ലഹരി കടത്ത്. ചാലക്കുടിയിലാണ് സംഭവം. സംഭവത്തില്‍ ലോറി ഡ്രൈവര്‍ കൊല്ലം ശക്തികുളങ്ങര കൊന്നയില്‍ തെക്കേതില്‍ അരുണ്‍കുമാറി (33)നെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.

രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ പോലീസ് സംഘം ചാലക്കുടി മുനിസിപ്പല്‍ ജങ്ഷനില്‍ കാത്തുനിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലോറി പിടികൂടുകയായിരുന്നു. പച്ചമീന്‍ കൊണ്ടുവരുന്ന പെട്ടികള്‍ക്കിടയില്‍ വലിയ പ്ലാസ്റ്റിക് ചാക്കുകളിലാക്കി ഒളിപ്പിച്ചിരിക്കുകയായിരുന്നു. പിടികൂടിയ കഞ്ചാവ് വലിയ പ്ലാസ്റ്റിക് ബാഗുകളില്‍ നിറച്ചാണ് പോലീസ് കോടതിയിലേക്ക് കൊണ്ടുപോയത്.

വിശാഖപട്ടണത്ത് നിന്നാണ് കഞ്ചാവു കയറ്റിയ ലോറി എത്തിയത്. വിശാഖപട്ടണത്തുനിന്നു പുറപ്പെടുമ്പോള്‍ ലോറിയില്‍ മീന്‍ കയറ്റിയിരുന്നു. തമിഴ്നാട്ടിലെ മധുര വഴി തിരുവനന്തപുരത്തെത്തിയാണ് കേരളത്തിലേക്ക് കടന്നത്. ചെക്ക്പോസ്റ്റുകളിലെ പരിശോധന ഒഴിവാക്കാന്‍ വളഞ്ഞവഴിയാണ് എത്തിയിട്ടുള്ളത്. ലോറിയില്‍ ഫ്രീസറിനടുത്ത് ജലാംശമുണ്ടാകാത്തതരത്തില്‍ പ്ലാസ്റ്റിക് പൊതിഞ്ഞായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

0Shares