ചെങ്കള പഞ്ചായത്തിലെ പ്രഥമ സ്മാർട്ട്‌ അംഗനവാടി നാരമ്പാടിയില്‍ ഉദ്ഘാടനം ചെയ്തു

You are currently viewing ചെങ്കള പഞ്ചായത്തിലെ പ്രഥമ സ്മാർട്ട്‌ അംഗനവാടി നാരമ്പാടിയില്‍ ഉദ്ഘാടനം ചെയ്തു

കാസർകോട്: ചെങ്കള ഗ്രാമ പഞ്ചായത്തിലെ പ്രഥമ സ്മാർട്ട്‌ അംഗനവാടി നാരമ്പാടിയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശാന്തകുമാരി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഹമ്മദ് ഹാജി, പി.ഡി.എ റഹ്മാൻ, എറിയപ്പാഡി മുഹമ്മദ്‌ ഹാജി, എസ്. എം സത്താർ, ലത്തീഫ് നാസ്, ദിൽഷാദ് ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

ബഷീർ പാറത്തോട്, എം. പി ഉമ്മർ ഹാജി, ഇബ്രാഹിം കാരമൂല, യുസുഫ് എ, മജീദ് മൗലവി, മുഹമ്മദ്‌ അലി എ.പി സർക്കിൾ, എച്ച്.എ ലത്തീഫ്, ആലംഗോൾ മുഹമ്മദ്‌ തുടങ്ങി നിരവധിപേര്‍ ചടങ്ങില്‍ സംബന്ധിച്ചു. അംഗനവാടിക്ക് പുറമേ പണി പൂര്‍ത്തീകരിച്ച കോണ്‍ക്രീറ്റ് റോഡും നാട്ടുകാര്‍ക്ക് സമര്‍പ്പിക്കുകയുണ്ടായി.

0Shares