
ബദിയടുക്ക: ബദിയടുക്കയിലെ സ്വതന്ത്ര കർഷക സംഘം “പഞ്ചാത്തികെ 24” വിവിധ സെക്ഷനോടേ നടന്ന പരിപാടി വിത്യസ്ഥത കൊണ്ട് എറേ ശ്രദ്ധയമായി. ക്യഷിയുമായ് ബന്ധപ്പെട്ട വിവിധ ക്ലാസുകൾ സാധാരണക്കാരയ ആളുകളിൽ കൂടുതൽ അവബോധം ഉണ്ടാക്കി. പരിപാടി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര കർഷക സംഘം പ്രസിഡണ്ട് മൂസ കന്യാന അദ്യക്ഷത വഹിച്ചു. മാഹിൻ കേളോട്ട്, അബൂബക്കർ ഹാജി എടനീർ, ഇബ്രാഹിം പാലാട്, ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാന്ത ബി, ജെലീൽ ഹസ്സൻ നെക്കര തുടങ്ങിയവർ പ്രസംഗിച്ചു. സുരേന്ദ്രൻ ബിന്ദു, ജോർജ്, അഷറഫ് ബി, മണി ശാലു ജോർജ്, ദേവദാസ്, ആതിര, ശെരീഫ് പാലക്കാർ തുടങ്ങിയവർ ക്ലാസുകൾ നടത്തി. ഹമീദ് കെടഞ്ചി, ബദറുദ്ധീൻ മാസ്റ്റർ, കെ.എസ് മുഹമ്മദ്, ലത്തീഫ് കന്യാന, ഹനീഫ കന്യാന തുടങ്ങിയവർ നേതൃത്വം നൽകി, സത്താർ കുടുപ്പംകുഴി സ്വാഗതവും മുസ്തഫ കാടമന നന്ദിയും പറഞ്ഞു.
