
കാഞ്ഞങ്ങാട്: കാർഷിക വികസന കർഷക ക്ഷേമവകുപ്പിൻ്റെ 2024- 25 വർഷത്തെ കാർഷിക വിജ്ഞാന വ്യാപനം ശക്തിപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് തല കർഷകസഭ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ സ്നേഹാദരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠൻ നൽകി.

അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി. ശ്രീലത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.സീത,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.യൂജിൻ, എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോക്ടർ പി.ടി.ഷീബ പദ്ധതി വിശദീകരണം നടത്തി. പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർ മീര മഞ്ജു വിഷയാവതരണം നടത്തി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.അബ്ദുൾ റഹിമാൻ സ്വാഗതവും ബ്ലോക്ക് ടെക്നോളജി മാനേജർ എം.ശ്രുതി നന്ദിയും പറഞ്ഞു.
