
എർമാളം/ കാസർകോട്: കേരള മുസ്‌ലിം ജമാഅത്ത് എസ്. വൈ. എസ്, എസ്. എസ്. എഫ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി നടത്തി വരുന്ന ചരിത്ര പ്രസിദ്ധമായ അജ്മീർ ആണ്ട് നേർച്ച ഫെബ്രുവരി 6 മുതൽ 10 വരെ താജുൽ ഉലമ നഗറിൽ വെച്ച് നടക്കും. പ്രമുഖ പണ്ഡിതന്മാർ സയ്യിദന്മാരും പങ്കെടുക്കും. ഫെബ്രുവരി 5ന് താജുൽ ഉലമാ, നൂറുൽ ഉലമ, ആലംപാടി ഉസ്താദ്, മഖാം സിയാറത്തോടെ പരിപാടിക്ക് തുടക്കം കുറിക്കും.

ഫെബ്രുവരി 6 ന് രാവിലെ പത്തിന് ജമാഅത്ത് പ്രസിഡൻ്റ് ഇ. എം അബ്ദുൽ കാദർ ഹാജി പതാക ഉയർത്തും. വിവിധ ദിവസത്തിലെ മത പ്രഭാഷണത്തിന് റഫീഖ് സഅദി ദേലംപാടി, പേരോട് മുഹമ്മദ് അസ്ഹരി, സിദ്ദീഖ് മഹ്മൂദി വിളയിൽ, അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി തുടങ്ങിയവർ നേതൃത്വം നൽകും. ആത്മീയ മജ്‌ലിസുകൾക്ക് സയ്യിദ് കല്ലക്കട്ട തങ്ങൾ, സയ്യിദ് യാസീൻ തങ്ങൾ, സയ്യിദ് ശറഫുദ്ദീൻ തങ്ങൾ എരുമാട്, സയ്യിദ് യു. പി. എസ് തങ്ങൾ, സയ്യിദ് കരീം തങ്ങൾ, സയ്യിദ് അഷ്റഫ് തങ്ങൾ, തുടങ്ങിയ പ്രമുഖർ നേതൃത്വം നൽകും.

റജബ് ആറിന് രാവിലെ പത്ത് മണിക്ക് നടക്കുന്ന ശാദുലി റാത്തീബിന് സയ്യിദ് യാഹ്യൽ ബുഖാരി മടവൂർ കോട്ട തങ്ങൾ, അബ്ദുൽ റഹ്മാൻ മുസ്ലയാർ മലപ്പുറം എന്നിവർ നേതൃത്വം നൽകും. ഉച്ചക്ക് രണ്ട് മണിക്ക് മഹ്ളറത്തുൽ ബദ് രിയ്യ മജ്‌ലിസിന് സയ്യിദ് ജലാലുദ്ദീൻ അൽ ഹാദി, ജഹ്‌ഫർ സഅദി മാര നേതൃത്വം നൽകും. ബി. എസ് അബദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, മത രാഷ്ട്രീയ സാമുഹിക പ്രാസ്ഥാനിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ പങ്കെടുക്കും.
ഫെബ്രുവരി പത്തിന് ഉച്ചക്ക് രണ്ട് മണിക്ക് മൗലിദ് സദസ്സിന് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ നേതൃത്വം നൽകും. മഖാം സിയാറത്ത്, മഹ്ളറത്തുൽ ബദ് രിയ്യ, മതപ്രഭാഷണ പരമ്പര, ദിക്ർ ദുആ മജിൽസ്, ശാദുലി റാത്തീബ്, അജ്മീർ മൗലീദ്, ലങ്കർ വിതരണ, തബറുക്ക് വിതരണം തുടങ്ങി വിവിധ പരിപാടികൾ നേർച്ചയുടെ ഭാഗമായി നടക്കും.
